ഇന്ത്യയില്‍ ഫെയ്സ്ബുക്കില്‍ ഏറ്റവും അധികം രാഷ്ട്രീയ പരസ്യം നല്‍കിയതില്‍ ഭരണകക്ഷിയായ ബിജെപി ഒന്നാമത്. കഴിഞ്ഞ 18 മാസത്തിനിടെ 4.61കോടി രൂപാണ് ബിജെപി ഫെയ്സ്ബുക്കില്‍ പരസ്യത്തിനായി മുടക്കിയത്. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് 1.84 കോടി രൂപയാണ് ചിലവാക്കിയത്. 2019 ഫെബ്രുവരി മുതല്‍ ഓഗസറ്റ് 24 വരെയുള്ള കണക്കാണിത്.
പരസ്യത്തിനായി കൂടുതല്‍ കാശ് ചെലവഴിച്ച ആദ്യ പത്തില്‍ വരുന്ന മറ്റു നാലും ബിജെപിയുമായി ബന്ധമുള്ളവരാണ്. ഇതില്‍ മൂന്ന് പേര് നല്‍കിയിരിക്കുന്നത്my first vote to modi ഡല്‍ഹിയിലെ ബിജെപിയുടെ ഹെഡ്ക്വാര്‍ട്ടേഴ്സിന്റെ അഡ്രസ്സാണ്.
മൈ ഫസ്റ്റ് വോട്ട് ഫോര്‍മോദി എന്ന ഫേസ്ബുക്ക് പേജ് 1.39 കോടി രൂപ, ഭാരത് കെ മന് കി ബാത്ത് 2.24 കോടി, നാഷന് വിത്ത് നമോ-1.28 കോടി, സെക്യൂരിറ്റി ആന്‍ഡ് ഇന്റലിജന്‍സ് സര്‍വീസസ് (എസ്ഐഎസ്) ഉടമയും, ബിജെപി നേതാവും മുന്‍ എംപിയുമായ ആര് കെ സിന്‍ഹയുമായി ബന്ധപ്പെട്ട ഒരു പേജ് 65 ലക്ഷം രൂപ എന്നിങ്ങനെ മൊത്തം കണക്കാക്കിയാല്‍ ആകെ 10.17 കോടി രൂപയാണ് ബിജെപിയുടെ പരസ്യച്ചെലവ്. ഇത് മൊത്തം പരസ്യത്തിന്റെ 64 ശതമാനമാണ്. 69 ലക്ഷം രൂപ ചെലവഴിച്ച് ആം ആദ്മി പാര്‍ട്ടിയാണ് ഈ വിഭാഗത്തിലെ ആദ്യ പത്തില്‍ ഉള്‍പ്പെടുന്ന മറ്റൊരു രാഷ്ട്രീയ പാര്‍ട്ടി.