ആലപ്പുഴ: ശ്രീനാരായാണ ഗുരു ജയന്തി ദിനത്തില്‍ കരിദിനമാചരിക്കുന്നതിലൂടെ സിപിഎം ഗുരുനിന്ദ നടത്തുകയാണ് ചെയ്യുന്നത് എന്ന് എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പ്രതികരിച്ചു. തന്റെ ഫെസ് ബുക്ക് പേജിലാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം.
സിപിഎമ്മിന്റെ രണ്ടു ചെരുപ്പക്കാരായ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതില്‍ തനിക്കും അമര്‍ഷമുണ്ട്, അവരുടെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും ദു:ഖത്തില്‍ പങ്കു ചേരുകയും ചെയ്യുന്നു. സംഭവത്തില്‍ പ്രതിഷേധിക്കാനുള്ള എല്ലാ അവകാശവും സിപിഎമ്മിനുണ്ട്. എന്നാല്‍ സംഭവം നടന്നു മൂന്നു ദിവസങ്ങള്‍ക്ക് ശേഷം ഗുരു ജയന്തി ദിനത്തില്‍ തന്നെ കരിദിനം ആച്ചരിക്കുന്നതില് ന്യായീകരണമില്ലെന്നും അത് ഗുരു നിന്ദയായിമാത്രമേ കണക്കാക്കാന്‍ കഴിയൂ എന്നും വെള്ളാപ്പള്ളി പറഞ്ഞു. ജനലക്ഷങ്ങളുടെ പ്രത്യക്ഷ ദൈവമായ ശ്രീ നാരായണ ഗുരുവിനോടുള്ള അനാടരവായി മാത്രമേ ഇതിനെ കണക്കാന് കഴിയൂവെന്നും വെളളാപ്പള്ളി നടേശന് തന്റെ ഫെസ് ബുക്ക് പേജില്‍ കുറിച്ചു.