ബിസിസിഐ മെഡിക്കൽ ടീം അം​ഗത്തിന് കൊവിഡ്

ബിസിസിഐ മെഡിക്കൽ ടീം അം​ഗത്തിന് കൊവിഡ്. ഐപിഎൽ മത്സരത്തിന് ദുബായിൽ എത്തിയ ശേഷമാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന് കൊവിഡ് ലക്ഷണങ്ങൾ ഇല്ലെന്ന് ബിസിസിഐ അറിയിച്ചു. ബിസിസിഐ സംഘത്തോടൊപ്പം ഇയാൾ ദുബായിലേക്ക് യാത്ര ചെയ്തിരുന്നു. യാത്രക്കിടെ ആരുമായും സമ്പർക്കം പുലർത്തിയില്ലെന്നാണ് സൂചന. ആദ്യ ടെസ്റ്റിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഉടൻ തന്നെ അടുത്ത ടെസ്റ്റ് നടക്കും. കൊവിഡ് ഭീഷണിയെ തുടർന്നാണ് ഐപിഎൽ മത്സരങ്ങൾ ദുബായിലേക്ക് മാറ്റിയത്.  ഈ മാസം 19 നാണ് ഐപിഎൽ മത്സരങ്ങൾ ആരംഭിക്കുന്നത്. കൊവിഡ് മാന​ദണ്ഡങ്ങൾ പാലിച്ചായിരിക്കും മത്സരങ്ങൾ നടക്കുക. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഐപിഎൽ ടീമുകൾ ദുബായിൽ എത്തും. 

ചെന്നൈ സൂപ്പർ കിം​ഗ്സ് ടീമിലെ രണ്ട് കളിക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കളിക്കാർക്കും സപ്പോർട്ടിം​ഗ് സ്റ്റാഫിനും കൊവിഡ് സ്ഥിരീകരിക്കുന്നത് ഐപിഎൽ ബിസിസിഐ യെ ആശങ്കയിലാക്കുന്നുണ്ട്. ചെന്നൈ സൂപ്പർ കിം​ഗ്സിലെ സുരേഷ് റെയ്ന വ്യക്തിപരമായ കാരണങ്ങളാൽ കഴിഞ്ഞി ദിവസം ഇന്ത്യയിലേക്ക് തിരിച്ചിരുന്നു. 


Contact the author

Web Desk

Recent Posts

Web Desk 5 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 6 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More