അവധി ലഭിക്കാത്തതിനാൽ മുതിർന്ന ഉദ്യോഗസ്ഥനെ വെടിവെച്ചു. ഉത്തർ പ്രദേശിലെ ബുഡൗണിലാണ് സംഭവം. ആവശ്യപ്പെട്ട അവധി നല്‍കാത്തതില്‍ ക്ഷുഭിതനായ പ്രതി ആദ്യം സബ് ഇന്‍സ്പെക്ടര്‍ക്ക് നേരെ വെടിയുതിര്‍ത്തു. പിന്നീട് സ്വയം നിറയൊഴിക്കുകയുമാണ് ഉണ്ടായത്.
ഗുരുതരമായ പരിക്കുകളോടെ ഇരുവരെയും ഉടന്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊട്ടടുത്തുള്ള ബുഡൗണിലെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് കൂടുതല്‍ സൗകര്യമുള്ള ബാറെയ്ലിയിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഇരുവരുടെയും നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.