ആദ്യ കൊവിഡ് സെറോ സർവ്വേ റിപ്പോർട്ട്‌ പുറത്തുവന്നു

മെയ് മാസത്തിൽ ഇന്ത്യയിൽ 64 ലക്ഷത്തിലധികം പേര്‍ക്ക് കൊവിഡ് -19 ബാധിച്ചിരിക്കാമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്. ഐസിഎംആർ നടത്തിയ രാജ്യത്തെ ആദ്യ ദേശീയ സെറോ സർവ്വേയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്‌. ഇന്ത്യൻ ജേണൽ ഓഫ് മെഡിക്കൽ റിസർച്ചില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഐസിഎംആർ ഈ നിഗമനം അവതരിപ്പിക്കുന്നത്.

അറുപത്തിനാലു ലക്ഷത്തില്‍ പരം (64,68,388) മുതിർന്നവർക്ക് കൊറോണ വൈറസ് രോഗത്തിന് കാരണമായ  SARS-CoV-2 വൈറസ് ബാധയുണ്ടായിട്ടുണ്ടാവാം എന്ന് സർവേ റിപ്പോർട്ടിൽ പറയുന്നു. 18 നും 45 നും ഇടയില്‍ പ്രായമുള്ളവരിൽ സെറോ പോസിറ്റിവിറ്റി ഏറ്റവും ഉയർന്ന  (43.3%) നിലയിലാണെന്നും 60 വയസ്സിനു മുകളിലുള്ളവരിൽ ഏറ്റവും താഴ്ന്ന  (17.2%) നിലയിലാണെന്നും സർവ്വേ കണ്ടെത്തി. ഇന്ത്യയിൽ  മൊത്തത്തിലുള്ള സെറോ പ്രേവാലൻസ് കുറവാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. 

മെയ് 11 മുതൽ ജൂൺ 4 വരെയാണ് ദേശീയ സെറോ സർവേ നടത്തിയത്. 28,000 പേരിലാണ് കോവിഡ് കവാച്ച് എലിസ കിറ്റ് ഉപയോഗിച്ച് പരിശോധന നടത്തിയത്. സർവേയുടെ ഭാഗമായി 70 ജില്ലകളിലെ 700 ക്ലസ്റ്ററുകളിൽ നിന്ന് മുപ്പതിനായിരത്തിലധികം വീടുകൾ സന്ദർശിച്ചു.

Contact the author

National Desk

Recent Posts

Web Desk 5 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More