ഗോഹത്യ: ഉത്തര്‍ പ്രദേശില്‍ ദേശീയ സുരക്ഷാ നിയമം ചുമത്തപ്പെടുന്നവരുടെ എണ്ണം പെരുകുന്നു

ഉത്തര്‍ പ്രദേശില്‍ ദേശീയ സുരക്ഷാ നിയമം ചുമത്തപ്പെടുന്നവരില്‍ ഭൂരിഭാഗവും 'പശു'വുമായി ബന്ധപ്പെട്ട കേസുകളില്‍ അറസ്റ്റിലാകുന്നവരാണെന്ന് റിപ്പോര്‍ട്ട്. അഡീഷണൽ ചീഫ് സെക്രട്ടറി അവാനിഷ് കുമാർ അവസ്തിയുടെ പ്രസ്താവന പ്രകാരം, ഈ വർഷം ഓഗസ്റ്റ് 19 വരെ യുപി പോലീസ്139 പേർക്കെതിരെ എൻ‌എസ്‌എ ചുമത്തിയിട്ടുണ്ട്. ഇതിൽ 76ഉം പശുവിനെ കശാപ്പ് ചെയ്തതിനാണ്. 

ദേശീയ സുരക്ഷയ്‌ക്കോ ക്രമസമാധാനപാലനത്തിനോ ഭീഷണിയാണെന്ന് അധികാരികൾക്ക് തോന്നിയാൽ എൻ‌എസ്‌എ പ്രകാരം ഒരു വ്യക്തിയെ 12 മാസം വരെ കേസ് കൂടാതെ തടങ്കലിൽ വയ്ക്കാം. എൻഎസ്എ കുറ്റവാളികൾക്കിടയിൽ ഭയവും പൊതുജനങ്ങൾക്കിടയിൽ സുരക്ഷിതത്വബോധവും ഉണ്ടാകുന്നുവെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ അഭിപ്രായപ്പെട്ടു. എൻഎസ്എ കൂടാതെ, ഉത്തർപ്രദേശ് പശു കശാപ്പ് നിരോധന നിയമപ്രകാരം ഈ വർഷം 1,716 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 4,000 പേർ അറസ്റ്റിലായി.

ഇരുപതുകാരായ നൗഷാദും കസീമുമാണ് മൂൻപ് പശുവിനെ അറുത്തതിന് അറസ്റ്റിലായത്. ഇത്തവണ അറസ്റ്റ് ചെയ്ത ഇസ്രായേലിനെതിരെ ഗുണ്ട ആക്റ്റും ചുമത്തിയിട്ടുണ്ട്.

Contact the author

National Desk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More