കോൺ​ഗ്രസ് പ്രവർത്തകസമിതി പുനസംഘടന: വിയോജിച്ചവര്‍ പുറത്ത്

കോണ്‍ഗ്രസില്‍ സമഗ്ര മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തയച്ച ഗുലാം നബി ആസാദ് അടക്കമുള്ള മുതി‍ർന്ന നേതാക്കളെ ചുമതലകളിൽ നിന്നും മാറ്റിക്കൊണ്ട് കോൺ​ഗ്രസ് പ്രവ‍ർത്തക സമിതി പുനസംഘടിപ്പിച്ചു. രാഹുൽ ഗാന്ധിയുടെ വിശ്വസ്തർക്ക് കൂടുതൽ  പ്രാതിനിധ്യം നൽകിയാണ് സംഘടനയില്‍ അഴിച്ചുപണി നടത്തിയത്. അധ്യക്ഷ സോണിയ ഗാന്ധിയെ സഹായിക്കാൻ നിയോഗിച്ച ആറംഗ സമിതിയിൽ മുതൽ എഐസിസിയിലേക്കുള്ള പ്രത്യേക ക്ഷണിതാക്കളില്‍വരെ ഗാന്ധികുടുംബം വ്യക്തമായ സ്വാധീനം നിലനിര്‍ത്തുന്നുണ്ട്.

ദേശീയ നേതൃത്വത്തിൽ താരതമ്യേന ജൂനിയറായ കോൺഗ്രസ് എംപി മാണിക്കം ടാഗോർ അടക്കം ഉൾപ്പെട്ടപ്പോള്‍ ഗുലാം നബി ആസാദ്, അംബികാ സോണി, മല്ലികാർജുൻ ബാർഗെ, മോട്ടി ലാൽ വോറ എന്നിവര്‍ തഴയപ്പെട്ടു. സമ്പൂർണ സംഘടന തെരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് 23 നേതാക്കള്‍ കത്തെഴുതിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരവെയാണ് പുനസംഘടന എന്നത് ശ്രദ്ധേയമാണ്.

പുതുതായി നിയോഗിക്കപ്പെട്ട സമിതിയിൽ സോണിയയുടെ വിശ്വസ്തരായി ഏ.കെ.ആന്റണി, അഹമ്മദ് പട്ടേൽ, അംബികാ സോണി എന്നിവരെ ഉൾപ്പെടുത്തിയപ്പോൾ, രാഹുലിന്റെ പ്രതിനിധികളായി കെ.സി. വേണുഗോപാൽ, രൺദീപ് സിങ് സുർജേവാല എന്നിവർ നിയോഗിക്കപ്പെട്ടു. ദിഗ്വിജയ് സിങ്, ജയറാം രമേശ്, രാജീവ് ശുക്ല , മാണിക്കം ടാഗോർ, ഉൾപ്പെടെയുള്ളവർ സ്ഥിരം ക്ഷണിതാക്കളായി പ്രവർത്തക സമിതിയിലെത്തി.

Contact the author

National Desk

Recent Posts

National Desk 21 hours ago
National

മാതാപിതാക്കളാണെന്ന് അവകാശവാദമുന്നയിച്ച ദമ്പതികളോട് പത്തുകോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ധനുഷ്

More
More
National Desk 23 hours ago
National

ബിജെപിക്കെതിരെ എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോവേണ്ടത് പ്രതിപക്ഷത്തിന്റെ കടമ- രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

ത്രിപുരയില്‍ വെളളപ്പൊക്കത്തിനിടെ വൃദ്ധയെക്കൊണ്ട് കാല്‍കഴുകിച്ച് ബിജെപി എം എല്‍ എ

More
More
National Desk 1 day ago
National

ഗ്യാൻവാപി മസ്ജിദിൽ ശിവലിം​ഗം കണ്ടെത്തിയെന്ന വാദത്തെ വിമർശിച്ച് പോസ്റ്റിട്ട അധ്യാപകൻ അറസ്റ്റില്‍

More
More
National Desk 1 day ago
National

അശ്ലീല വീഡിയോ ആപ്പ്: രാജ് കുന്ദ്രക്കെതിരെ ഇ ഡി കേസെടുത്തു

More
More
National Desk 1 day ago
National

സിപിഎം നടത്തിയ അഴിമതി പുറത്ത് വിട്ടാല്‍ പാര്‍ട്ടിയുടെ നില ഇപ്പോഴത്തേതിനെക്കാളും മോശമാകും -മമതാ ബാനര്‍ജി

More
More