രാഹുലിനെ പിന്തുണച്ചും കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ചും സച്ചിന്‍ പൈലറ്റ്‌

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേന്ദ്ര സര്‍ക്കാറിനെതിരെ രാഹുൽ ഗാന്ധി ഉന്നയിച്ചുകൊണ്ടിരിക്കുന്ന ആരോപണങ്ങള്‍ ന്യായമാണെന്ന് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ഭയാനകമാവുകയും, തൊഴിലില്ലായ്മ രൂക്ഷമാകുകയും, വ്യവസായങ്ങൾ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നതുമെല്ലാം മോദി സര്‍ക്കാറിന്റെ പിടിപ്പുകേടുകൊണ്ടാണെന്ന് രാഹുല്‍ ആരോപിച്ചിരുന്നു.

'രാഹുൽ ഗാന്ധി ഉന്നയിക്കുന്ന വിഷയങ്ങള്‍ അതീവ പ്രാധാന്യത്തോടെ പരിഗണിക്കേണ്ടവയാണ്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു. 2.10 കോടി ആളുകൾക്ക് തൊഴിൽ നഷ്ടപ്പെട്ടു, ശമ്പളം വെട്ടിക്കുറയ്ക്കുന്നു, മറുവശത്ത് ചൈന നമ്മുടെ ഭൂമി കയ്യേറുന്നു' സച്ചിൻ പൈലറ്റ് പറഞ്ഞു. 

മോദി ഗവൺമെന്റിന്റെ നയങ്ങൾ കോടിക്കണക്കിന് തൊഴിൽ നഷ്ടത്തിനും ജിഡിപി ചരിത്രത്തില്‍ ആദ്യമായി ഭീകരമായി കൂപ്പുകുത്തിയതും ചൂണ്ടിക്കാട്ടി രാഹുല്‍ നിരന്തരം കേന്ദ്രത്തെ വിമര്‍ശിക്കാറുണ്ട്. ഒരിടവേളക്കു ശേഷമാണ് സച്ചിന്‍ രാഹുലിനെ പിന്തുണച്ചും കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ചും രംഗത്തു വരുന്നത് എന്നതും ശ്രദ്ധേയമാണ്.

Contact the author

National Desk

Recent Posts

National Desk 20 hours ago
National

മുത്തശ്ശിക്ക് അന്ത്യചുംബനം നല്കാന്‍ കഴിയാത്ത വിധം സർക്കാരിന് ഞാൻ ക്രിമിനലാണ്- സംവിധായിക ലീനാ മണിമേഖലൈ

More
More
National Desk 1 day ago
National

ആര്‍ ജെ ഡിക്ക് 18 മന്ത്രിമാരെ വേണമെന്ന് തേജസ്വി യാദവ്

More
More
National Desk 1 day ago
National

ഇടയ്ക്കിടെ പോയി വരേണ്ട, എന്റെ വീട്ടില്‍തന്നെ ഓഫീസുകള്‍ തുറന്നോളു; കേന്ദ്ര ഏജന്‍സികളെ പരിഹസിച്ച് തേജസ്വി യാദവ്

More
More
National Desk 1 day ago
National

അതിജീവിതയെ മാനസികമായി തളര്‍ത്തരുത് - വിചാരണയ്ക്ക് മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി സുപ്രീംകോടതി

More
More
National Desk 1 day ago
National

രാജീവ് ഗാന്ധി വധക്കേസില്‍ മോചനമാവശ്യപ്പെട്ട് നളിനി സുപ്രീംകോടതിയെ സമീപിച്ചു

More
More
National Desk 1 day ago
National

മൃഗങ്ങള്‍ പോലും കഴിക്കില്ല; ഉത്തര്‍പ്രദേശില്‍ ഭക്ഷണത്തിന് ഗുണനിലവാരമില്ലെന്ന് പരാതി പറഞ്ഞ് കരയുന്ന പൊലീസുകാരന്റെ വീഡിയോ വൈറല്‍

More
More