ജയ ബച്ചനെതിരെ കങ്കണ റനൗട്ട്

ജയബച്ചൻ എംപിക്കെതിരെ കങ്കണ റനൗട്ട്. ചലച്ചിത്രമേഖലയെ അഴുക്കുചാലുമായി  താരതമ്യപ്പെടുത്തുന്ന കങ്കണയുടെ അഭിപ്രായത്തെ ജയ  അപലപിച്ചിരുന്നു. ഇതിനെതിരെയാണ് കങ്കണ രം​ഗത്തുവന്നത്.

തന്റെ സ്ഥാനത്ത് ജയ ബച്ചന്റെ മകളായ ശ്വേതയായിരുന്നെങ്കിൽ,  അവൾക്ക് ആരെങ്കിലും നിർബന്ധിച്ച് മയക്കുമരുന്ന് നൽകിയിരുന്നെങ്കിൽ, ഉപദ്രവിച്ചിരുന്നെങ്കിൽ, നിങ്ങൾ ഇത് തന്നെ പറയുമോ എന്നും നിങ്ങളുടെ മകൻ അഭിഷേക് നിരന്തരം ഭീഷണികളെക്കുറിച്ചും  പീഡനങ്ങളെക്കുറിച്ചും പരാതിപ്പെടുകയും, ഒരുദിവസം അവനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്‌താൽ നിങ്ങൾ ഇത് തന്നെയാണോ പറയുക എന്നും കങ്കണ ചോദിച്ചു. 

 സിനിമാ വ്യവസായത്തെ അപകീർത്തിപ്പെടുത്താനുള്ള ഗൂഡാലോചന നടത്തുവർ തന്നെ ഈ മേഖലയെ അഴുക്കുചാലെന്ന് വിളിക്കുന്നത് അംഗീകരിക്കരിക്കാനാകില്ലെന്നായിരുന്നു ജയ പാർലമെന്റിൽ പറഞ്ഞത്.

 കങ്കണ ചലച്ചിത്രമേഖലയെ 'ഗട്ടർ' എന്ന് വിളിക്കുകയും അതിൽ ജോലി ചെയ്യുന്ന 99% ആളുകളും മയക്കുമരുന്നിന് അടിമകളാണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. യുവാക്കളെ നശിപ്പിക്കാനുള്ള ഗൂഡാലോചനയിൽ പാകിസ്ഥാനും ചൈനയും ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്തുകയാണെന്ന് ഭോജ്പുരി താരം രവി കിഷൻ ആരോപിച്ചിരുന്നു.

Contact the author

National Desk

Recent Posts

National Desk 23 hours ago
National

ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെയും സഹോദരിയേയും സിബിഐ ചോദ്യം ചെയ്തു

More
More
National Desk 23 hours ago
National

'ഞാന്‍ ഇന്നുതന്നെ കോണ്‍ഗ്രസില്‍ ചേരും, രാഹുല്‍ ഗാന്ധി എന്റെ നേതാവാണ്'- ഡി ശ്രീനിവാസ് വീണ്ടും കോണ്‍ഗ്രസിലേക്ക്

More
More
National Desk 1 day ago
National

രക്തസാക്ഷിയുടെ മകനെ അയോഗ്യനാക്കി രാജ്യദ്രോഹിയെന്ന് വിളിക്കുന്നു- പ്രിയങ്കാ ഗാന്ധി

More
More
National Desk 1 day ago
National

മോദി എന്ന പേരിന്റെ അര്‍ത്ഥം അഴിമതി എന്നാക്കാം എന്ന് ട്വീറ്റ്; അത് കോണ്‍ഗ്രസുകാരിയായിരുന്നപ്പോള്‍ എഴുതിയതാണെന്ന് ഖുശ്ബു

More
More
National Desk 1 day ago
National

രാജ്ഘട്ടിലെ കോണ്‍ഗ്രസ് പ്രതിഷേധത്തിന് അനുമതി നിഷേധിച്ചു

More
More
National Desk 1 day ago
National

'ഡിസ്'ക്വാളിഫൈഡ് എംപി'; സാമൂഹ്യമാധ്യമങ്ങളിലെ ബയോ മാറ്റി രാഹുല്‍ ഗാന്ധി

More
More