ഫോർട്ടുകൊച്ചിയിൽ വൈപ്പിൻ കായലിൽ സർവീസ് നടത്തുന്ന റോ റോ ജങ്കാർ, ടൂറിസ്റ്റ് ബോട്ടിലിടിച്ചു. വെളിയാഴ്ച്ച ഉച്ചക്ക് മുന്ന് മണിയോടെയാണ് അപകടമുണ്ടായത്. ഫോർട്ടുകൊച്ചി ജെട്ടിയിൽ നിന്നും ജങ്കാർ പുറപ്പെടുന്ന കാഴ്ച വിദേശികൾ അടക്കമുള്ള സഞ്ചാരികൾക്ക് കാണുന്നതിനും, ചിത്രം പകർത്തുന്നതിന്നുംനിറുത്തിയിട്ടിരിക്കുകയായിരുന്നു ബോട്ട്. ബോട്ട് സമീപത്ത് നിറുത്തിയിട്ടിരിക്കുന്നത് ജങ്കാർ ഡ്രൈവർ കണ്ടില്ല.ബോട്ടിന്റെ മധ്യഭാഗത്താണ് ജങ്കാർ ഇടിച്ചത്. ടൂറിസ്റ്റ് ബോട്ട് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണം.
ജങ്കാര്‍ സഞ്ചരിക്കുന്ന വഴിയിൽ ടൂറിസ്റ്റ് ബോട്ടുകള്‍ക്ക് യാത്രാനുമതി ഇല്ല. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അപകടം നടന്ന അതേ ഇടത്ത് തന്നെയാണ് ഇന്നും അപകടം ഉണ്ടായത്. ടൂറിസ്റ്റ് ബോട്ടിനെതിരെ കോസ്റ്റല്‍ പൊലീസ് കേസെടുത്തു.