എന്‍ ഡി എ യുടെ പൂര്‍ണ്ണരൂപം നോ ഡാറ്റ അവൈലബ്ള്‍ - ശശി തരൂര്‍

ഡല്‍ഹി: എത്ര കുടിയേറ്റ തൊഴിലാളികള്‍ ലോക്ക് ഡൌണിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തു, മരണപ്പെട്ടു തുടങ്ങിയ വിവരം മുതല്‍ കര്‍ഷകരുടെ ആത്മഹത്യവരെയുള്ള കാര്യങ്ങളില്‍ കണക്കുകള്‍ ലഭ്യമല്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ മറുപടിയില്‍ ശശി തരൂര്‍ എംപിയുടെ പരിഹാസം. എന്‍ ഡി എ യുടെ പൂര്‍ണ്ണരൂപം നോ ഡാറ്റ അവൈലബ്ള്‍ ആണ് എന്ന് അക്ഷേപിച്ചായിരുന്നു പരിഹാസം.

ഇതിനൊക്കെ പുറമെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ കുറിച്ചും ധനസ്ഥിതിയെ കുറിച്ചും തെറ്റായ വിവരങ്ങളാണ് സര്‍ക്കാരിന്റെ കയ്യിലുള്ളത്.ജിഡിപി വളര്‍ച്ച, കൊവിഡ്‌ മരണ നിരക്ക് എന്നിവയിലെല്ലാമുള്ള വിവരങ്ങള്‍ക്ക് കൃത്യതയില്ല.

കൊറോണ വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൌണ്‍നെ തുടര്‍ന്ന് എത്ര പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു, എത്ര ആരോഗ്യ പ്രവര്‍ത്തകരും ഡോക്ടര്‍മാരും മരണപ്പെട്ടു, രാജ്യത്ത് എത്ര പ്ലാസ്മ ബാങ്കുകള്‍ ഉണ്ട് എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്കാണ്‌ വിവരങ്ങളും, ഡാറ്റയും ലഭ്യമല്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കിയത്. ഇതിനെതിരെയാണ്‌ ട്വിറ്ററിലൂടെ ശശി തരൂര്‍ എംപിയുടെ പരിഹാസം.

Contact the author

National Desk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More