മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിയ്ക്ക് ജ്ഞാനപീഠ പുരസ്‌കാരം സമര്‍പ്പിച്ചു

മഹാകവി അക്കിത്തത്തിന് ഇന്ന് ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിച്ചു. അക്കിത്തത്തിന്റെ കുമരനല്ലൂരിലെ വീട്ടില്‍ വച്ച് കൊവിഡ് മാനദണ്ഡങ്ങളനുസരിച്ചായിരുന്നു പുരസ്‌ക്കാര ദാനം. ജ്ഞാനപീഠം നേടുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം. 2019-ലായിരുന്നു പുരസ്‌കാരത്തിന് അക്കിത്തം അര്‍ഹനായത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച ചടങ്ങില്‍, മന്ത്രി എ.കെ. ബാലനാണ് വീട്ടിലെത്തി പുരസ്‌കാരം സമ്മാനിച്ചത്. 11 ലക്ഷം രൂപയും സരസ്വതി ശില്‍പവുമടങ്ങുന്നതാണ് ജ്ഞാനപീഠം. 93-ാം വയസിലാണ് കവിക്ക് പുരസ്‌കാര ലഭിക്കുന്നത്. പാലക്കാട് കുമരനല്ലൂര്‍ സ്വദേശിയായ അക്കിത്തം 40 ലധികം കൃതികള്‍ മലയാളത്തില്‍ രചിച്ചിട്ടുള്ള കവിയാണ്.

അക്കിത്തത്തിന് പുരസ്‌കാരം ലഭിച്ചതോടെ പാലക്കാട് ജില്ലയിലെ കുമരനല്ലൂര്‍ ഗ്രാമത്തില്‍ ഇത് രണ്ടാം തവണയാണ് ജ്ഞാനപീഠ പുരസ്‌കാരം എത്തുന്നത്. ആദ്യ തവണ 1995ല്‍ എം.ടി വാസുദേവന്‍ നായരിലൂടെയായിരുന്നു ഇവിടെ പുരസ്‌കാരം എത്തിയത്.

Contact the author

Web Desk

Recent Posts

Web Desk 18 hours ago
Keralam

തലസ്ഥാന നഗരമുള്‍പ്പെടെ വെളളത്തില്‍ മുങ്ങി; ദേശീയപാതാ നിര്‍മ്മാണം അശാസ്ത്രീയമെന്ന് വി ഡി സതീശന്‍

More
More
Web Desk 20 hours ago
Keralam

സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളില്‍ ഒരു വാര്‍ഡ് കൂടും; ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

More
More
Web Desk 2 days ago
Keralam

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്

More
More
Web Desk 2 days ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 3 days ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 4 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More