വിജയ്‌ രാഷ്ട്രീയത്തില്‍ വരുമെന്ന സൂചന നല്‍കി പിതാവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: ഇളയ ദളപതി വിജയ്‌ രാഷ്ട്രീയത്തിലേക്ക് വരുമെന്ന സൂചന നല്‍കി അച്ഛന്‍ എസ്‌.എ.ചന്ദ്രശേര്‍. വിജയ്‌ രാഷ്ട്രീയത്തില്‍ വരാന്‍ ആഗ്രഹിച്ചാല്‍ താന്‍ അത് നിറവേറ്റും. സിനിമയില്‍ ജനങ്ങള്‍ക്കു വേണ്ടി സംസാരിക്കുന്നവര്‍ ജീവിതത്തിലും അങ്ങനെയാവണമെന്നാണ് തന്‍റെ ആഗ്രഹമെന്നും എസ്‌.എ.ചന്ദ്രശേഖര്‍ പറഞ്ഞു. വിജയ് ക്കെതിരെ വെറുപ്പിന്‍റെ രാഷ്ട്രീയം വളര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നത്. പക്ഷെ അതുമൂലം യഥാര്‍ഥത്തില്‍  വിജയ്‌ വളരുകയാണ്.

മകന്‍റെ രാഷ്ട്രീയ പ്രവേശം കാത്തിരിക്കുന്ന ഒരാളാണ് താന്‍ ,അത്തരമൊരു പ്രഖ്യാപനത്തിന്  എല്ലാവിധ പിന്തുണയും നല്‍കും.വിജയ്‌ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ ഉള്ള ആളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശ്രീലങ്കന്‍ തമിഴരുടെ പ്രശ്നം, തൂത്തുക്കുടി വെടിവെപ്പ്  എന്നിവയില്‍ വിജയ്‌ സ്വീകരിച്ച സമീപനങ്ങള്‍  എസ്‌.എ.ചന്ദ്രശേഖര്‍ ഉദാഹരിച്ചു. തൂത്തുക്കുടിയില്‍ കൊല്ലപ്പെട്ടവരുടെ വീടുകളില്‍ രാത്രികാലത്ത് രഹസ്യമായി പോയ വിജയുടെ നടപടി പിതാവ് ചന്ദ്രശേഖര്‍ എടുത്തു പറഞ്ഞു.

അതേസമയം കമല്‍ ഹാസന്‍, രജനീകാന്ത് എന്നിവരുടെ രാഷ്ട്രീയ നിലപാടുകളെ ചന്ദ്രശേഖര്‍ വിമര്‍ശിച്ചു. വിജയ്ക്കെതിരായ ആദായ വകുപ്പുദ്യോഗസ്ഥരുടെ നടപടികളെ അവരുടെ ജോലിയുടെ ഭാഗമായാണ് കാണുന്നതെന്നും വിജയുടെ പിതാവ് പറഞ്ഞു.    

Contact the author

web desk

Recent Posts

Web Desk 21 hours ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 5 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More