തിരുവനന്തപുരം: യൂട്യൂബിൽ അശ്ലീല പരാമർശങ്ങള്‍ നടത്തിയ വിജയ്. പി. നായർക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി. കഴിഞ്ഞദിവസം ഇയാൾക്കെതിരെ വെറും പെറ്റി കേസ് മാത്രം ചുമത്തിയതിനെതിരെ വലിയ തോതില്‍ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.
ഐടി നിയമത്തിലെ വകുപ്പുകൾ കൂടി ചുമത്തിയാണ് ഇത്തവണ കേസ് എടുത്തിരിക്കുന്നത്. 64, 64(എ) എന്നീ വകുപ്പുകളാണ് ഇയാൾക്കുമേൽ ചുമത്തിയിരിക്കുന്നത്.
അതേസമയം, കഴിഞ്ഞ ദിവസം ഇയാളുടെ പരാതിയിൽ ചലച്ചിത്ര പ്രവർത്തക ഭാഗ്യലക്ഷ്മിക്ക് എതിരെ പൊലീസ് കേസെടുത്തിരുന്നു. വീട് കയറി ആക്രമിച്ച് മൊബൈൽ, ലാപ്ടോപ്പ് എന്നിവ അപഹരിച്ചെന്ന പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. ദേഹോപദ്രവമേൽപ്പിക്കൽ, അസഭ്യം പറയൽ എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. കേസിൽ ഭാഗ്യലക്ഷ്മി ഉൾപ്പെടെ മൂന്ന് പ്രതികളാണുള്ളത്.