സ്ത്രീകൾക്കെതിരെ അശ്ലീലവും അപകീർത്തികരവുമായ വിഡിയോ യുട്യൂബിൽ പോസ്റ്റു ചെയ്ത വിജയ് പി. നായരുടെ വീഡിയോകള്‍ യൂട്യൂബ് നീക്കം ചെയ്തു. ഇയാളുടെ യൂട്യൂബ് ചാനലടക്കമാണ് നീക്കം ചെയ്തത്. ഇയാളിപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. ആദ്യം ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരുന്നതെങ്കിലും, ഇതു വിവാദമായപ്പോൾ ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തിയിരുന്നു.
ഐടി ആക്ടിലെ 67, 67 (എ) വകുപ്പുകള്‍ പ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അശ്ലീല പദ പ്രയോഗങ്ങളും പരാമര്‍ശങ്ങളുമാണ് വിജയ് പി. നായര്‍ തന്റെ യൂട്യൂബ് വീഡിയോയിലൂടെ നടത്തിയിരുന്നത്. നാല് മാസം മുമ്പ് മാത്രമാണ് ഇയാള്‍ തന്റെ യൂട്യൂബ് ചാനലിലൂടെ വീഡിയോകള്‍ പുറത്തുവിടാന്‍ തുടങ്ങിയത്.
അതേസമയം, വിജയ് പി.നായരെ കയ്യേറ്റം ചെയ്തതിനു ദിയ സന, ഭാഗ്യലക്ഷ്മി, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർക്കെതിരെയും ജാമ്യമില്ലാവകുപ്പ് പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.