ബാബ്റി മ​സ്ജിദ് വിധി: ഇന്ത്യയിൽ ഇപ്പോൾ ഇങ്ങിനെയാണെന്ന് എം സ്വരാജ്

ബാബറി മസ്ജിദ് വിധിയിൽ ന്യായം തിരയരുതെന്ന് എം സ്വരാജ് എംഎൽഎ. ഫേസ് ബുക്കിലാണ് സ്വരാജ് വിധി സംബന്ധിച്ച് പ്രതികരണം അറിയിച്ചത്. 

വിധിന്യായത്തിൽ ന്യായം തിരയരുത്. 

നീതിയെക്കുറിച്ച് ചിന്തിയ്ക്കുക പോലുമരുത്. 

ഇന്ത്യയിൽ ഇപ്പോൾ ഇങ്ങിനെയാണ്- എന്നാണ്  ഫേസ് ബുക്കിലെ സ്വരാജിന്റെ കുറിപ്പ്. 

 അതേസമയം ബാബറി മസ്ജിദ് തകർത്ത കേസിലെ ലക്നൗ സിബിഐ കോടതിയുടെ വിധി നീതിയുടെ സമ്പൂർണ വഞ്ചനയെന്ന് സിപിഎം ജനറൽ സെക്രട്ടറി  സീതാറാം യെച്ചൂരി പ്രതികരിച്ചു.  നീതിയുടെ സമ്പൂർണ വഞ്ചന. ബാബറി മസ്ജിദ് പൊളിച്ചതിൽ ക്രിമിൽ ​ഗൂഡാലോന ചുമത്തിയവരെ കുറ്റവിമുക്തമരാക്കി. ഇത് സ്വയം പൊട്ടിത്തെറിച്ചാതാണോ? ബാബറി മസ്ജിദ് പൊളിച്ചത് നിയമലംഘനമാമെന്ന് അക്കാലത്തെ സിജെഐയുടെ നേതൃത്വത്തിലുള്ള ഭരണഘടനാ ബഞ്ച് വ്യക്തമാക്കിയിരുന്നു. ഇപ്പോൾ ഈ വിധി നാണക്കേട് എന്നാണ് യെച്ചൂരി ട്വിറ്ററിൽ എഴുതിയത്. 

ബാബറി മസ്ജിദ് പൊളിച്ചത് ആസൂത്രിതമായല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികളെ വെറുതെവിട്ടത്.  'പള്ളി തകര്‍ത്തത് പ്രത്യേക സാഹചര്യത്തിലാണ്. സിബിഐ ഹാജരാക്കിയ തെളിവുകളുടെ ആധികാരികത തെളിയിക്കാനായില്ല. സാമൂഹിക വിരുദ്ധരാണ് അക്രമം നടത്തിയത്. അദ്വാനിയാദക്കമുള്ളവര്‍ അക്രമികളെ തടയാനാണ് ശ്രമിച്ചത്' -2000 പേജുകളുള്ള വിധിന്യായത്തില്‍ പറയുന്നു.

 രണ്ടു വര്‍ഷംകൊണ്ട് 351 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. 600 രേഖകൾ പരിശോധിച്ചു. ബാബറി മസ്ജിദ് തകർക്കുമ്പോൾ അയോധ്യയിലുണ്ടായിരുന്ന ബിജെപി മുതിർന്ന നേതാക്കൾ അടക്കമാണ് പ്രതിപ്പട്ടികയിൽ ഉള്‍പ്പെട്ടത്. കുറ്റപത്രത്തിൽ ആകെ 49 പ്രതികളാണ് ഉണ്ടായിരുന്നത്. അതില്‍ 17 പേർ മരിച്ചു. ബാക്കി 32 പ്രതികളാണ് വിചാരണ നേരിട്ടത്. 

1992 ഡിസംബര്‍ 6ന് ബാബരി മസ്ജിദിനു സമീപത്തുവച്ച് നടത്തിയ പ്രസംഗത്തിലൂടെ കര്‍സേവകരെ മസ്ജിദ് തകര്‍ക്കാന്‍ പ്രേരിപ്പിച്ചുവെന്നതായിരുന്നു ജോഷിക്കും അദ്വാനിക്കുമെതിരേയുള്ള കുറ്റം. ജൂലൈ 24 ന് അദ്വാനി ഇതു സംബന്ധിച്ച് വീഡിയോ കോണ്‍ഫ്രന്‍സിലൂടെ കോടതിയില്‍ ഹാജരായിരുന്നു. അദ്ദേഹത്തോട് കോടതി നൂറ് ചോദ്യങ്ങള്‍ ചോദിച്ചു. അതിനു തൊട്ടു മുന്‍ ദിവസം ജോഷിയും കോടതിയില്‍ വീഡിയോ കോണ്‍ഫ്രന്‍സ് വഴി ഹാജരായി. രണ്ടു പേരും കുറ്റം നിഷേധിക്കുകയാണ് ഉണ്ടായത്.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More