ഹത്രാസ് ബലാത്സംഗ കേസ്: മൃതദേഹം മറവുചെയ്ത ഉദ്യോഗസ്ഥര്‍ക്കുമേല്‍ കോടതി സ്വമേധയാ കേസെടുത്തു

ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ മൃതദേഹം തിടുക്കപ്പെട്ട് സംസ്കരിച്ചതിൽ അലഹബാദ്‌ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. പെൺകുട്ടിയോട് പ്രതികളും അധികാരികളും ചെയ്ത നീതികേട് മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. ഇതിനെത്തുടർന്ന് ഒക്ടോബർ 12ന് നടക്കുന്ന വിചാരണയിൽ കോടതിയിൽ എത്താൻ ആവശ്യപ്പെട്ട് ഉന്നത ഉദ്യോഗസ്ഥർക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. 

കൂട്ടബലാത്സംഗത്തിനിരയായ ദളിത് യുവതിയുടെ മൃതദേഹം അർധരാത്രി സംസ്കരിച്ചതിൽ പൊലീസ് ഉദ്യോഗസ്ഥരോട് കോടതി വിശദീകരണം തേടി. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളുമായി ഈ മാസം 12ന് കോടതിയിൽ  ഹാജരാകാനാണ് ഉദ്യോഗസ്ഥർക്ക് നോട്ടീസ് നൽകിയത്. അവരോടൊപ്പം പെൺകുട്ടിയുടെ മാതാപിതാക്കളോടും ഹാജരാകാൻ കോടതി നിർദേശിച്ചു.യുപി അഡിഷണൽ ചീഫ് സെക്രട്ടറി, ഡിജിപി, എഡിജിപി എന്നിവർക്കാണ് കോടതി നോട്ടീസ് അയച്ചത്. പെൺകുട്ടിയോട് പ്രതികൾ ചെയ്ത അത്രയും ക്രൂരത തന്നെയാണ് അധികൃതരും കാണിച്ചതെന്നും പെൺകുട്ടിയുടെ മാത്രമല്ല അവരുടെ കുടുംബത്തിന്റെ അടിസ്ഥാന മൗലികാവകാശങ്ങൾ ലംഘിച്ച പ്രവൃത്തിയാണ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും കോടതി പറഞ്ഞു.


സെപ്റ്റംബർ 14നാണ് പത്തൊൻപത്കാരിയായ ദളിത് യുവതിയെ നാലുപേർ ചേർന്ന് ബലാത്സംഗം ചെയ്തത്. വിദഗ്ദ ചികിത്സക്കായി ഡൽഹി എയിംസിലേക്ക് മാറ്റിയതിന്റെ തൊട്ടടുത്ത ദിവസമാണ് പെൺകുട്ടി മരിച്ചത്.

Contact the author

National Desk

Recent Posts

Web Desk 3 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 5 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More