ഐഫോണ്‍ വിവാദം: മലക്കംമറിഞ്ഞ് സന്തോഷ് ഈപ്പന്‍; പ്രതിപക്ഷ നേതാവിന് ഫോണ്‍ നല്‍കിയോ എന്ന് അറിയില്ല

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഐ ഫോണ്‍ നല്‍കിയോ എന്ന് അറിയില്ലെന്നു യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍. രമേശ് ചെന്നിത്തല വക്കീല്‍ നോട്ടീസ് അയച്ചതിന് പിന്നാലെയാണ് ഇയാള്‍ മൊഴി മാറ്റിയത്. ലൈഫ് മിഷന്‍ പദ്ധതി ക്രമക്കേടുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണത്തിനെതിരെ സന്തോഷ് ഈപ്പന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് പ്രതിപക്ഷ നേതാവിനെതിരെ പരാമര്‍ശം നടത്തിയിരുന്നത്. 

എന്നാലിപ്പോള്‍, അഞ്ച് ഐ ഫോണ്‍ വാങ്ങിയിരുന്നു, ഇതാര്‍ക്കാണ് നല്‍കിയതെന്ന് അറിയില്ല എന്നാണ് ഇപ്പോള്‍ ഈപ്പന്‍ വിജിലന്‍സിന് മൊഴി നല്‍കിയത്. നേരത്തെ, സന്തോഷ് ഈപ്പൻ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലെ പരാമർശത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ഡിജിപിയോട് പ്രതിപക്ഷ നേതാവ് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച കേസ് നിലവിലില്ലാത്തതിനാൽ അന്വേഷണം നടത്താനാകില്ലെന്നായിരുന്നു പോലീസിന്റെ നിലപാട്.

Contact the author

News Desk

Recent Posts

Web Desk 2 months ago
Politics

സുകുമാരന്‍ നായര്‍ പിന്തുണച്ചതോടെ ശശി തരൂരിന്റെ രാഷ്ട്രീയ ഭാവി തീര്‍ന്നു- വെളളാപ്പളളി നടേശന്‍

More
More
Web Desk 2 months ago
Politics

ഷുക്കൂര്‍ വധം: കുഞ്ഞാലിക്കുട്ടിക്കെതിരായ പരാമര്‍ശത്തില്‍ മലക്കംമറിഞ്ഞ് കെ. സുധാകരന്‍

More
More
Web Desk 2 months ago
Politics

എൽഡിഎഫ് കൺവീനർ സ്ഥാനം ഒഴിയാമെന്ന് ഇ പി ജയരാജൻ

More
More
Web Desk 2 months ago
Politics

'പി. ജയരാജന്റെ ക്വട്ടേഷൻ ബന്ധങ്ങളും അന്വേഷിക്കണം'; നേതൃത്വത്തിന് പരാതി

More
More
Web Desk 2 months ago
Politics

ഇ പി ജയരാജനെതിരായ ആരോപണം സിപിഎമ്മിന്റെ ആഭ്യന്തര കാര്യം; ഇടപെടില്ലെന്ന് കുഞ്ഞാലിക്കുട്ടി

More
More
Web Desk 2 months ago
Politics

ഇപി അത്തരമൊരു റിസോര്‍ട്ട് നടത്തുന്നതായി അറിവില്ല- പി ജയരാജന്‍

More
More