എഐഡിഎംകെയില്‍ താൽകാലിക അനുനയം; പളനിസ്വാമി മുഖ്യമന്ത്രി സ്ഥാനാർത്ഥി

എടപ്പാടി പളനിസ്വാമി തമിഴ്നാട്ടിൽ എഐഡിഎംകെയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി. ചെന്നൈയിൽ പാർട്ടി ആസ്ഥാനത്ത് ഉപമുഖ്യമന്ത്രി ഒ പനീർ സെൽവമാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. 11 അം​ഗ സ്റ്റിയറിം​ഗ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു. ഇവരിൽ പനീർസെൽവത്തെ അനുകൂലിക്കുന്നവർക്കാണ് മുൻതൂക്കം.  

ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ഇടപടലിനെ തുടർന്നാണ് പാർട്ടിയിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ കുറിച്ച് താൽകാലിക അനുനയം ഉണ്ടായത്. ഒപിഎസ്, പളനസ്വാമി വിഭാ​ഗങ്ങളോട് സമവായത്തിലെത്താനാണ് ബിജെപി കേന്ദ്ര നേതൃത്വം ആവശ്യപ്പെടുകയായിരുന്നു. ബിജെപി കേന്ദ്ര നേതൃത്വം രണ്ട് നേതാക്കളോടും ചർച്ച നടത്തി. 

തെര‍ഞ്ഞെടുപ്പ് ജയിച്ചാൽ മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുക്കില്ലെന്ന കടുപിടുത്തത്തിലായിരുന്നു ഇരുപക്ഷവും. ഇരു നേതാക്കളുടെ നേതൃത്വത്തിൽ പിന്തുണക്കുന്ന എംഎൽഎമാരുടെ യോ​ഗം ചേർന്നു. ഐഐഡിഎംകെ ആസ്ഥാനത്ത് ഇരുപക്ഷത്തെയും അണികൾ പിന്തുണ അറിയിച്ച് എത്തിയിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 6 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More