സംസ്ഥാന സിവിൽ സർവീസില്‍ സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഏർപ്പെടുത്തി പഞ്ചാബ്

സംസ്ഥാന സിവിൽ സർവീസില്‍ പഞ്ചാബ് സർക്കാർ സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഏർപ്പെടുത്തി. സ്ത്രീകൾക്ക് സംവരണമേർപ്പെടുത്താനുള്ള പഞ്ചാബ് സിവിൽ സർവീസ് ചട്ടങ്ങള്‍ കഴിഞ്ഞ ദിവസമാണ് മന്ത്രിസഭ അംഗീകരിച്ചത്. കോർപ്പറേഷനുകളിലേക്കും ബോർഡുകളിലേക്കും  സർക്കാർ ജോലികളിലേക്കുമുള്ള  നേരിട്ടുള്ള നിയമനത്തിലാണ് സംവരണം.

ഇത് ചരിത്രപരമായ തീരുമാനമാണെന്നും ഇതിലൂടെ നിരവധി സ്ത്രീകൾക്ക് സ്വയം പര്യാപ്തത കൈവരിക്കാനാകുമെന്നും പഞ്ചാബ് വനിതാ-ശിശുക്ഷേമ മന്ത്രി അരുണ ചൗധരി പറഞ്ഞു. ഇത്തരത്തിലുള്ള തീരുമാനം എടുത്തതിന് മുഖ്യമന്ത്രി അമരീന്ദർ സിംഗിനോടും മന്ത്രിസഭയിലെ എല്ലാ അംഗങ്ങളോടും നന്ദിയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. തന്റെ സർക്കാർ എപ്പോഴും വാഗ്ദാനങ്ങൾ പാലിക്കാറുണ്ടെന്നും സ്ത്രീ ശാക്തീകരണത്തിനായി ഇനിയും പല പദ്ധതികളും സർക്കാർ സ്വീകരിക്കുമെന്നും അരുണ മാധ്യമങ്ങളോട് പറഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ സ്ത്രീകൾക്ക് 50 ശതമാനം സംവരണം സര്‍ക്കാര്‍ നേരത്തെ തന്നെ നൽകിയിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.

സർക്കാർ കൂടുതൽ സുതാര്യമാക്കുവാനും പൊതു മേഖല സ്ഥാപനങ്ങളിലുള്ള അഴിമതി തടയാനും ലക്ഷ്യമിട്ട മൾട്ടി മെമ്പർ കമ്മീഷന് കഴിഞ്ഞ മാസം അനുമതി നൽകിയിരുന്നു. 2006ൽ സമാനമായ കമ്മീഷന്റെ ഘടന രൂപീകരണത്തിന് നേതൃത്വം നൽകിയ ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ കാഴ്ചപ്പാടുകൾക്ക് അനുസൃതമാണ് ഇതെന്ന് മന്ത്രിസഭ അറിയിച്ചു.

Contact the author

National Desk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More