ബ്രഹ്മോസ് മിസൈല്‍ പരീക്ഷണം വിജയം; ഇത് ചൈനയ്ക്കുള്ള മുന്നറിയിപ്പ്

ഡി.ആര്‍.ഡി.ഒ. വികസിപ്പിച്ച ബ്രഹ്മോസ് സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ചൈനയ്ക്കെതിരെ അതിർത്തിയിൽ സംഘർഷം തുടരുന്നതിനിടെയാണ് പരീക്ഷണമെന്നത് ശ്രദ്ധേയമാണ്. ഇന്ത്യയുടെ തദ്ദേശ നിര്‍മിത യുദ്ധക്കപ്പല്‍ ഐ.എന്‍.എസ്. ചെന്നൈയില്‍നിന്നായിരുന്നു വിക്ഷേപണം.

ഉയർന്ന തലത്തിലുള്ളതും വളരെ സങ്കീർണ്ണവുമായ കുതിപ്പുകൾ നടത്തിയ ശേഷം പിൻ-പോയിന്റ് കൃത്യതയോടെ മിസൈൽ വിജയകരമായി ലക്ഷ്യത്തിലെത്തി. പരീക്ഷണത്തില്‍ അറേബ്യന്‍ കടലില്‍ സ്ഥാപിച്ചിരുന്ന ലക്ഷ്യം ബ്രഹ്മോസ് ഭേദിച്ചതായി ഡി.ആര്‍.ഡി.ഒ. വ്യക്തമാക്കി. തന്ത്രപ്രധാന ആയുധമായ ബ്രഹ്‌മോസ് മിസൈല്‍ സജ്ജമാകുന്നതോടെ ദീര്‍ഘദൂര ശത്രുലക്ഷ്യങ്ങളെ തകര്‍ക്കാന്‍ പാകത്തില്‍ ഇന്ത്യന്‍ നാവികസേന കരുത്തരാകുമെന്ന് ഡി.ആര്‍.ഡി.ഒ പറയുന്നു.

ഇന്ത്യയും റഷ്യയും ചേർന്നു വികസിപ്പിച്ചതാണു ബ്രഹ്മോസ് മിസൈൽ. ഐ.എന്‍.എസ് കൊൽക്കത്ത, രൺവീർ, തൽവാർ വിഭാഗം കപ്പലുകൾക്കു കരയാക്രമണ ബ്രഹ്മോസ് വിക്ഷേപിക്കാനുള്ള ശേഷിയുണ്ട്. കരയില്‍ നിന്നും കടലില്‍ നിന്നും വിമാനത്തില്‍ നിന്നും മിസൈല്‍ വിക്ഷേപിക്കാനാവും. 

Contact the author

National Desk

Recent Posts

National Desk 11 hours ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 16 hours ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 1 day ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 1 day ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 2 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 2 days ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More