വാക്സിന്‍ വിതരണത്തിനായി രാജ്യത്ത് ഡിജിറ്റല്‍ ഐഡി സമ്പ്രദായം കൊണ്ടുവരുമെന്ന് മോദി

രാജ്യത്ത് ഫലപ്രദമായി വാക്‌സിൻ വിതരണം സാധ്യമാക്കാൻ ഡിജിറ്റൽ ഐഡി സമ്പ്രദായം കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗ്രാൻഡ് ചെല്ലെഞ്ചസിന്റെ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്ന മോദി രാജ്യത്തെ കൊവിഡ് വാക്‌സിൻ നിർമാണം അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണെന്നും വ്യക്തമാക്കി.

കേന്ദ്രത്തിന്റെ കൊവിഡ് പ്രതിരോധ നയങ്ങള്‍ക്കെതിരെ രാജ്യത്ത് വന്‍ വിവാദങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് മോദിയുടെ പുതിയ പ്രഖ്യാപനം. രാജ്യത്ത് നേരത്തെ  ലോക്ഡൗൺ പ്രഖ്യാപിച്ചതാണ് കൊവിഡ് കേസുകൾ വർദ്ധിക്കാനും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ മൊത്തം താറുമാറാകാനും കാരണമായതെന്ന് പലരും ആരോപിച്ചിരുന്നു. കൊവിഡ് പ്രതിരോധത്തിനോ സമ്പദ്‌വ്യവസ്ഥ പുനരുജ്ജീവിപ്പിക്കുന്നതിനോ ആവശ്യമായ നടപടികൾ പ്രധാനമന്ത്രി സ്വീകരിച്ചില്ലെന്ന ആക്ഷേപവും രാജ്യത്ത് പരക്കെ നിലനിൽക്കുന്നുണ്ട്.

പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച പല ഘട്ടങ്ങളിലും നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്നും മോദിയുടെ പ്രസംഗം വെറും വാചകക്കസർത്ത് ആണെന്നും കോൺഗ്രസ് അഭിപ്രായപ്പെട്ടിരുന്നു.

Contact the author

National Desk

Recent Posts

Web Desk 9 hours ago
National

'ഷാറൂഖ് ഖാന്‍ മാന്യനാണ്'; പിന്തുണച്ച് നടി സ്വരാ ഭാസ്‌കര്‍

More
More
National Desk 9 hours ago
National

അധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ച വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

More
More
National Desk 10 hours ago
National

കര്‍ഷക പ്രതിഷേധം; അനിശ്ചിത കാലത്തേക്ക് ദേശീയപാതകള്‍ അടച്ചിടാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി

More
More
National Desk 12 hours ago
National

ഷാറൂഖ് ഖാന്റെ വീട്ടില്‍ എന്‍ സി ബി റെയ്ഡ്‌

More
More
National Desk 12 hours ago
National

ശശി തരൂരിന്റെ മകന് അന്താരാഷ്ട്ര മാധ്യമ പുരസ്‌കാരം

More
More
National Desk 13 hours ago
National

അമരീന്ദര്‍ സിംഗ് പോയാല്‍ കോണ്‍ഗ്രസിന് ഒരു ചുക്കും സംഭവിക്കില്ല - ഹരീഷ് റാവത്ത്

More
More