ജമ്മുകാശ്മീര്‍ പ്രത്യേക പദവി: ഫാറൂഖ് അബ്ദുള്ള പീപ്പിൾസ് അലയൻസ് ഗ്രൂപ്പ് അദ്ധ്യക്ഷനായേക്കും

ശ്രീനഗര്‍: പീപ്പിൾസ് അലയൻസ് ഗ്രൂപ്പിന് ഔദ്യോഗിക രൂപം നൽകാനൊരുങ്ങി നേതാക്കൾ. ചെയർപേഴ്‌സൺ, വൈസ് ചെയർപേഴ്‌സൺ, ജനറൽ സെക്രട്ടറിമാർ, ചീഫ് കോർഡിനേറ്റർ, ചീഫ് വക്താവ്, വ്യക്തിഗത പാർട്ടികളിൽ നിന്നുള്ള വക്താക്കൾ, ഓരോ പാർട്ടിയുടെയും ഭാരവാഹികൾ എന്നിവരടങ്ങുന്ന എക്സിക്യൂട്ടീവ് കൗൺസിൽ രൂപീകരിക്കാനാണ് പദ്ധതിയിടുന്നത്.

കൗൺസിലിന്റെ നേതൃസ്ഥാനം നാഷണൽ കോൺഫറൻസ് അദ്ധ്യക്ഷന്‍ ഫാറൂഖ് അബ്ദുള്ളക്കായിരിക്കുമെന്നാണ് സൂചന. പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി നേതാവ് മെഹബൂബ മുഫ്തിക്കും പീപ്പിൾസ് കോൺഫറൻസ് നേതാവ് സജാദ് ലോണിനും ഉയർന്ന പദവികളുണ്ടാകുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. 

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ആദ്യത്തെ ചർച്ച മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയുടെ വീട്ടിൽവെച്ച്  ഒക്ടോബര്‍ 15ന് നടന്നിരുന്നു. ആ യോഗത്തിലാണ് കശ്മീരിന് പ്രത്യേക പദവി തിരികെ കൊണ്ടുവരിക എന്ന ആവശ്യത്തിനായി പുതിയ സഖ്യം രൂപീകരിച്ചത്.

Contact the author

National Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More