മുന്നോക്ക സംവരണം നടപ്പാക്കിയ രീതി ശരിയല്ല - പി.കെ. കുഞ്ഞാലിക്കുട്ടി

മലപ്പുറം: സംസ്ഥാനത്ത് മുന്നാക്ക സമുദായങ്ങള്‍ക്ക് സംവരണം കൊണ്ടുവന്ന രീതി ശരിയല്ലെന്ന് മുസ്ലീം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ പി. കെ. കുഞ്ഞാലി കുട്ടി എംപി പറഞ്ഞു.

സംവരണ സമുദായങ്ങളുടെ പിന്നോക്കാവസ്ഥ തുടരുകയാണ്. ഈ ഘട്ടത്തില്‍ അശാസ്ത്രീയമായാണ്‌ സര്‍ക്കാര്‍ മുന്നോക്ക സംവരണം നടപ്പാക്കിയിരിക്കുന്നത്. ഇത് പിന്നാക്കക്കാര്‍ക്ക് നഷ്ടമുണ്ടാക്കുന്ന രീതിയിലാണെന്നും പി കെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. മുസ്ലീം ലീഗ് കോഡിനേഷന്‍ കമ്മിറ്റി യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുന്നോക്ക സംവരണം നിലവിലെ സംവരണ സമുദായങ്ങള്‍ക്ക് എതിരാകുന്ന നിലയിലാണ് നടപ്പാക്കുന്നത്. ഇത് പുന:പരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണം. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ സംവരണ സമുദായങ്ങളുടെ വിപുലമായ യോഗം ഈ മാസം 28 ന് ഏറണാകുളത്ത് ചേരും - പി കെ കുഞ്ഞാലിക്കുട്ടി എംപി അറിയിച്ചു. 

Contact the author

Web Desk

Recent Posts

Web Desk 16 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 17 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More