കൊച്ചി: കള്ളപ്പണക്കേസില്‍ ഉള്‍പ്പെട്ട പി. ടി. തോമസ്, എം എല്‍ എ സ്ഥാനം രാജിവെയ്ക്കണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആവശ്യപ്പെട്ടു. ഇത്തരം കള്ളപ്പണ ഇടപാടിന്റെ കേന്ദ്രമായി പി ടി തോമസ് മാറിയത് ഗൌരവമായി കാണേണ്ടതുണ്ട്. സംഭവം വിജിലന്‍സ് അന്വേഷിയ്ക്കണമെന്നും കോടിയേരി ബാലകൃഷ്ണന് ആവശ്യപ്പെട്ടു.
ഭൂമാഫിയയുടെ കൂടെ പ്രവര്‍ത്തിച്ചു കൊണ്ട് ജനങ്ങളെയാകെ വെല്ലുവിളിക്കുന്ന പി ടി തോമസ് ഇപ്പോഴത്തെ ഊരാക്കുടുക്കില്‍ നിന്ന് രക്ഷപ്പെടാന്‍ എന്ത് നുണയും പറയുമെനും കോടിയേരി ആരോപിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ പി. ടി. തോമസിന്റെ കള്ളം വിശ്വസിക്കുകയാണെന്നും സി പി എം സംസ്ഥാന സെക്രട്ടറി ആരോപിച്ചു.