ഹത്രാസ്: സിബിഐ അന്വേഷണം ഹൈക്കോടതിയുടെ മേൽനോട്ടത്തിലാക്കി സുപ്രീംകോടതി

ഹത്രാസ് കൂട്ടബലാത്സം​ഗ കേസിൽ സിബിഐ അന്വേഷണം ഹൈക്കടതിയുടെ മേൽനോട്ടത്തിലാക്കാൻ സുപ്രീം കോടതിയുടെ ഉത്തരവ്. അന്വേഷണ മേൽനോട്ടം അലഹാബാദ് ഹൈക്കോടതി വഹിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ ജസ്റ്റിസ് എ എസ് ബോപ്പണ്ണ, ജസ്റ്റിസ് വി രാമസുബ്രഹ്മണ്യം എന്നിവരടങ്ങിയ ബെഞ്ചാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.  കേസിന്റെ വിചാരണ ഉത്തർപ്രദേശിന് പുറത്തേക്ക് മാറ്റണമെന്ന ആവശ്യം അന്വേഷണം പൂർത്തിയായ ശേഷം പരി​ഗണിക്കും. കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന്റെ സുരക്ഷിതത്വം അലഹബാദ് ഹൈക്കോടതി ഉറപ്പാക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. 

അഭിഭാഷക ഇന്ദിര ജയ്സിംഗ് ഉൾപ്പെടെ  മുതിർന്ന അഭിഭാഷകരാണ് ഹർജി നല്‍കിയത്. കേസന്വേഷണം കോടതിക്ക് കീഴിലാക്കണമെന്നും നിരവധി പേർ ആവശ്യം ഉന്നയിച്ചിരുന്നു. ഉത്തർ പ്രദേശ് സർക്കാർ പലതും മറച്ചുവെക്കാൻ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. കേസ് അട്ടിമറിക്കാന്‍ ആസൂത്രിതമായ ശ്രമമാണ് ഉത്തര്‍പ്രദേശ്‌ പോലീസ് നടത്തുന്നതെന്ന ആരോപണവും നേരത്തെ  ഉണ്ടായിരുന്നു. കൃത്യ വിലോപം കാണിച്ചുവെന്ന് പ്രാഥമിക അന്വേഷണത്തില്‍തന്നെ ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് എസ്.പി-യടക്കം 5 പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്നാണ് കേസ് സിബിഐക്ക് കൈമാറിയത്.

സെപ്റ്റംബർ പതിനാലിനാണ് ഉത്തർപ്രദേശിൽ പത്തൊൻപത് വയസുകാരി കൂട്ട ബലാത്സംഗത്തിനിരയായത്. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം നാക്ക് മുറിച്ചെടുത്തു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പെൺകുട്ടി ദിവസങ്ങൾ നീണ്ട ചികിത്സയ്‌ക്കൊടുവിലാണ് മരണപ്പെട്ടത്. ഇതിനുപിന്നാലെ. പെൺകുട്ടിയുടെ മൃതദേഹം കുടുംബത്തിന്റെ അനുവാദം കൂടാതെ ദഹിപ്പിച്ചതിൽ അലഹബാദ് ഹൈക്കോടതി സ്വമേധയാ കേസ് എടത്തിരുന്നു. സംസ്കാരത്തിന് നേതൃത്വം നൽകിയ പൊലീസിനോടും സർക്കാറിനും കോടതി വിശദീകരണം തേടിയിരുന്നു.

Contact the author

Web Desk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More