അനൂപ്, ബിനീഷ് കോടിയേരിയുടെ ബിനാമിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

ബം​ഗളൂരു മയക്കുമരുന്നു കേസിൽ അറസ്റ്റിലായ മുഹമ്മദ് അനൂപ്, ബിനീഷ് കോടിയേരിയുടെ ബിനാമിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.  ബിനീഷ് അനൂപിനെ ബിനാമിയാക്കി കടലാസ് കമ്പനികൾ തുടങ്ങിയെന്നാണ് ഇ ഡിയുടെ ആരോപണം. കള്ളപ്പണ നിരോധന നിയമത്തിലെ വകുപ്പുകള‍് പ്രകാരമാണ് ബിനീഷിനെ ഇ ഡി അറസ്റ്റ് ചെയ്തത്. വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴി പണം സ്വരൂപിച്ചുവെന്നാണ് ആരോപണം. ഈ കമ്പനികൾ മയക്കുമരുന്ന് കച്ചവടത്തിന് മറയാക്കിയോ എന്ന് ആന്വേഷിക്കും. 

കഴിഞ്ഞ ദിവസം അറസ്റ്റിലായ ബിനീഷിനെ എൻഫോഴ്സമെന്റ് ചോദ്യം ചെയ്യൽ ഇന്നും തുടരുകയാണ്. ഇഡിയുടെ കസ്റ്റഡിയിൽ വിട്ട ബിനീഷിനെ വിൽസൺ ​ഗാർജൻ പൊലീസ് സ്റ്റേഷനിലാണ് കഴി‍ഞ്ഞ ദിവസം പാർപ്പിച്ചത്. ബിനീഷിനെ ഇന്ന് രാവിലെ ബം​ഗളൂരു ശാന്തിന​ഗറിലെ ഇഡിയുടെ ആസ്ഥാനത്ത് എത്തിച്ചു. കേസിൽ ബിനീഷ് കോടതിയിൽ ജാമ്യാപേക്ഷ നൽകി. 

ബം​ഗളൂരു മയക്കുമരുന്ന കേസുമായി ബന്ധപ്പെട്ടുള്ള പണം ഇടപാട് കേസിലാണ് ബിനീഷിനെ ഇഡി അറസ്റ്റ് ചെയ്തത് . അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സിറ്റി സിവിൽ കോടതിയിലെ മജിസ്ട്രേറ്റിന് മുമ്പിൽ  ഹാജരാക്കി.  ഇഡി ഉദ്യോ​ഗസ്ഥരുടെ അകമ്പടിയിലാണ് ബിനീഷിനെ കോടതിയിലേക്ക് കൊണ്ടുപോയത്.  

ബിനീഷിനെ ഇഡി കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയായിരുന്നു. മൂന്നര മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷമാണ് കസ്റ്റഡിയിൽ എടുത്തത്. കേസിൽ നേരത്തെ 2 തവണ ബിനീഷിനെ ഇഡി ചോദ്യം ചെയ്തിരുന്നു. മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ അനൂപ് മുഹമ്മദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെ ചോദ്യം ചെയ്തത്. 3 ലക്ഷം രൂപ അനൂപ് മുഹമ്മദിന് ഹോട്ടൽ ബിസിനസ് തുടങ്ങാൻ പണം നൽകിയെന്ന് ബിനീഷ് വിശ​ദീകരണം നൽകിയിരുന്നു.

Contact the author

Web Desk

Recent Posts

National Desk 21 hours ago
National

കാളി മാംസാഹാരം കഴിക്കുന്ന, മദ്യ വസ്തുകള്‍ ഉപയോഗിക്കുന്ന ദേവതയാണ് - മഹുവ മൊയ്ത്ര

More
More
Web Desk 21 hours ago
National

ഹിന്ദു ദൈവങ്ങളുടെ ചിത്രമുളള മാംസം പൊതിഞ്ഞു; യുപിയില്‍ വ്യാപാരി അറസ്റ്റില്‍

More
More
National Desk 23 hours ago
National

'സിഗരറ്റ് വലിക്കുന്ന കാളി'; ലീന മണിമേഖലക്കെതിരെ കേസ് എടുത്ത് യു പി പൊലീസ്

More
More
National Desk 1 day ago
National

പ്രധാനമന്ത്രിയുടെ ഹെലിക്കോപ്റ്ററിനുനേരേ കറുത്ത ബലൂണുകള്‍ പറത്തിയ സംഭവം; 3 കോണ്‍ഗ്രസുകാര്‍ അറസ്റ്റില്‍

More
More
National Desk 1 day ago
National

കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പ്: നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയും ഒന്നിച്ചു മത്സരിക്കും

More
More
Web Desk 1 day ago
National

മഹാരാഷ്ട്രയില്‍ അജിത് പവാര്‍ പ്രതിപക്ഷ നേതാവ്

More
More