വിവാഹത്തിനുവേണ്ടിയുളള പരിവര്‍ത്തനം സ്വീകാര്യമല്ലെന്ന് അലഹബാദ് ഹൈക്കോടതി: ദമ്പതികളുടെ അപേക്ഷ തളളി

വിവാഹത്തിനുവേണ്ടിയുളള മതപരിവര്‍ത്തനം സ്വീകാര്യമല്ലെന്ന് അലഹബാദ് ഹൈക്കോടതി. പോലിസ് സംരക്ഷണം ആവശ്യപ്പെട്ട് വിവാഹിതരായ ദമ്പതികള്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജി അലഹബാദ് ഹൈക്കോടതി തളളി.

യുവതി മുസ്ലീമായിരുന്നു എന്നും വിവാഹത്തിന് ഒരു മാസം മുന്‍പാണ് ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തതെന്നും ഹൈക്കോടതി വിലയിരുത്തി. മതപരിവര്‍ത്തനം നടത്തിയത് വിവാഹത്തിനു വേണ്ടി മാത്രമാണെന്ന് വ്യക്തമാണെന്ന് ജസ്റ്റിസ് മഹേഷ് ചന്ദ്ര ത്രിപാഠി പറഞ്ഞു. വിവാഹം ചെയ്യാനായി മാത്രം മതപരിവര്‍ത്തനം ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് ഇതേ കോടതി 2014 ല്‍ നിരീക്ഷിച്ചിരുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ 2226ാം ആര്‍ട്ടിക്കിള്‍ പ്രകാരം ഇക്കാര്യത്തില്‍ ഇടപെടാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി റിട്ട് ഹര്‍ജി തള്ളിയത്. 2014 ല്‍ ഇതുപോലെ സംരക്ഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച റിട്ട് ഹര്‍ജികള്‍ കോടതി തളളിയിരുന്നു.യുവതി ഹിന്ദു മതത്തില്‍ നിന്ന് ഇസ്ലാം മതം സ്വീകരിച്ച് വിവാഹം ചെയ്യുകയായിരുന്നു.

മതപരിവര്‍ത്തനം ആ മതത്തിനോടുളള താല്‍പര്യം കൊണ്ടാവണം. മറിച്ച് അവകാശങ്ങള്‍ സ്ഥാപിക്കാനോ കാര്യങ്ങള്‍ നേടാനോ ആവരുത്, മതപരിവര്‍ത്തനം ചെയ്യുമ്പോള്‍ മതത്തിന്റെ തത്വങ്ങളും സിദ്ധാന്തങ്ങളും അറിഞ്ഞിരിക്കണമെന്നും കോടതി വ്യക്തമാക്കി.

Contact the author

News Desk

Recent Posts

Web Desk 8 hours ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 day ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More