സെക്രട്ടേറിയറ്റിന്റെ സുരക്ഷാ ചുമതല ഇനി വ്യവസായ സുരക്ഷാ സേനയ്ക്ക്

സെക്രട്ടേറിയറ്റിന്റെ സുരക്ഷാ ചുമതല സംസ്ഥാന വ്യവസായ സുരക്ഷാ സേനയ്ക്ക് (എസ്ഐഎസ്എഫ്) നല്‍കാന്‍ തീരുമാനിച്ചു. ചീഫ് സെക്രട്ടറി ഇതുസംബന്ധിച്ച  ഉത്തരവിറക്കി. സെക്രട്ടേറിയറ്റ് സുരക്ഷ സംബന്ധിച്ച നിരവധി കമ്മിറ്റി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. കർശന സുരക്ഷാ പരിശോധന നടത്തി മാത്രമേ ഇനിമുതൽ സെക്രട്ടേറിയറ്റിലേക്ക് അളുകളെ കടത്തിവിടൂ.

വ്യവസായ സുരക്ഷാ സേന എത്തുന്നതോടെ സെക്യൂരിറ്റി ഗാർഡുകൾക്കായി ഇപ്പോഴുള്ള കെട്ടിടങ്ങളില്‍ മാറ്റം വരുത്തും. 4 ഗേറ്റുകളിലും, പ്രധാന ഓഫിസുകൾക്കു മുന്നിലും സായുധസേനയെ വിന്യസിക്കും. ആധുനിക രീതിയിലുള്ള സുരക്ഷാ ഉപകരണങ്ങൾ കവാടങ്ങളിൽ സ്ഥാപിക്കാനും നടപടികൾ തുടങ്ങിയിട്ടുണ്ട്.

കൂടാതെ, സെക്രട്ടേറിയറ്റ് സുരക്ഷ മെച്ചപ്പെടുത്തുന്നതിന് പൊതുഭരണ പ്രിൻസിപ്പില്‍ സെക്രട്ടറി അധ്യക്ഷനായ സെക്യൂരിറ്റി കമ്മിറ്റി രൂപീകരിച്ചും ഉത്തരവിറങ്ങി. സെക്രട്ടേറിയറ്റിലേക്കു കടക്കുന്നതും പുറത്തിറങ്ങുന്നതും പാസ് നൽകുന്നതും പാർക്കിങും സുരക്ഷയും തീപിടിത്തം തടയാനുള്ള മാർഗങ്ങളുമെല്ലാം ഈ കമ്മിറ്റി വിലയിരുത്തും.

Contact the author

News Desk

Recent Posts

Web Desk 23 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 1 day ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More