ഡിഎംകെ, എഐഎഡിഎംകെ പാർട്ടികളുമായി സഖ്യത്തിനില്ലെന്ന് കമലഹാസൻ

ഡിഎംകെ, എഐഎഡിഎംകെ പാർട്ടികളുമായി സഖ്യത്തിനില്ലെന്ന് മക്കൾ നീതി മയ്യം നേതാവും നടനുമായ കമലഹാസൻ. തമിഴ്നാട്ടിലെ പ്രാദേശിക പാർട്ടികളുമായുള്ള സഖ്യത്തിനാണ് ശ്രമിക്കുന്നതെന്ന് കമൽ വ്യക്തമാക്കി.

തമിഴ്നാട്ടിലെ മൂന്നാം മുന്നണിയാണ് കമലഹാസൻ നേതൃത്വം നൽകുന്ന മക്കൾ നീതി മയ്യം. അടുത്തവർഷം നടക്കാനിരിക്കുന്ന തമിഴ്നാട് തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ്സും കമൽഹാസനെ യുപിഎ സഖ്യത്തിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ ക്ഷണം കമലഹാസൻ നിരസിച്ചു.

ഇതിനോടൊപ്പം, സൂപ്പർസ്റ്റാർ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനവും വൻ ചർച്ചാവിഷയമാകുന്നുണ്ട്. കഴിഞ്ഞദിവസം ആർഎസ്എസ് നേതാവായ ഗുരുമൂർത്തിയുമായി അദ്ദേഹം ചർച്ച നടത്തിയിരുന്നു. ഇതിനെ തുടർന്ന് രജനീകാന്ത് ബി ജെ പിയിൽ അംഗമാകും എന്നുള്ള അഭ്യൂഹങ്ങൾ ശക്തമായിട്ടുണ്ട്. രജനികാന്ത് ബിജെപിയിലേക്ക് എത്തുന്നത് രാഷ്ട്രത്തിന് ഗുണം ചെയ്യുമെന്ന് ഗുരുമൂർത്തി നേരത്തെ പറഞ്ഞിരുന്നു.

Contact the author

News Desk

Recent Posts

National Desk 6 hours ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 12 hours ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 2 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 2 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 3 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 3 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More