കൊവാക്സിൻ ഫെബ്രുവരിയോടെ തയ്യാറാകുമെന്ന് ഐസിഎംആർ ശാസ്ത്രജ്ഞൻ

ഭാരത് ബയോടെക് കൊവിഡിനെതിരെ നിർമ്മിക്കുന്ന കൊവാക്സിൻ ഫെബ്രുവരിയോടെ തയ്യാറാകുമെന്ന് ഐസിഎംആർ ശാസ്ത്രജ്ഞൻ. മൂന്നാം ഘട്ട പരീക്ഷണങ്ങൾ ഉടൻ ആരംഭിക്കുമെന്നും ഇതുവരെയുള്ള പരീക്ഷണങ്ങൾ വിജയമായിരുന്നുവെന്നും മുതിർന്ന ഐസിഎംആർ ശാസ്ത്രജ്ഞൻ രാജനീകാന്ത് വ്യക്തമാക്കി. വാക്സിൻ മാർച്ചിൽ തയ്യാറാകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.

ഐസിഎംആറുമായി സഹകരിച്ച് ഭാരത് ബയോടെക് നിർമ്മിക്കുന്ന വാക്സിനാണ്  കൊവാക്സിൻ. 2021ന്റെ രണ്ടാംപാദത്തിൽ വാക്സിന്‍ നിർമാണം പൂർത്തീകരിക്കാൻ കഴിയും എന്നാണ് ഐസിഎംആർ പ്രതീക്ഷിച്ചിരുന്നതെന്നും എന്നാൽ വാക്സിൻ ഇപ്പോൾ നല്ല പുരോഗമനമാണ് കാണിക്കുന്നതെന്നും രജനീകാന്ത് പറഞ്ഞു. അതേസമയം, ഭാരത് ബയോടെക് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

വാക്സിനുകളുടെ മൂന്നാം ഘട്ട പരീക്ഷണംപൂർത്തിയായാൽ അവയുടെ വിതരണം നടത്താമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം. വാക്സിൻ പരിശോധനയുടെ ആദ്യ രണ്ടു ഘട്ടങ്ങളും വിജയമായിരുന്നുവെന്നും മൂന്നാംഘട്ട പരിശോധന കഴിഞ്ഞ ശേഷം അന്തിമ തീരുമാനം അറിയിക്കുമെന്നും ഐസിഎംആർ ഗവേഷകൻ അറിയിച്ചു.

Contact the author

National De

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More