തേജസ്വിക്ക് തിരിച്ചടി: എൻഡിഎ വിടില്ലെന്ന് ജിതിൻ റാം മാ‍ഞ്ജി

ബീഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള  ദേശീയ ജനാധിപത്യ സഖ്യത്തെ പിന്തണയ്ക്കുന്നത് തുടരുമെന്ന് മുൻ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാനി അവാം മോർച്ച  (എച്ച്എഎം) നേതാവുമായ ജിതാൻ റാം മാഞ്ജി. എച്ച്‌എ‌എമ്മിന് നിയമസഭയിൽ നാല് അം​ഗങ്ങളാണുള്ളത്. മാഞ്ജി കഴിഞ്ഞ ദിവസം  നിയമസഭാ പാർട്ടിയുടെ നേതാവായി തിരഞ്ഞെടുത്തിരുന്നു.  എൻഡിഎ ഘടകകക്ഷിയായ എച്ച്എഎം  ഇതിന് പിന്നാലെയാണ് മുന്നണി മാറ്റ സാധ്യതകൾ തള്ളിയത്. സംസ്ഥാനത്തിന്റെ പുരോഗതിക്കായി തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് നിയമസഭാംഗങ്ങൾ  എൻ‌ഡി‌എയിൽ ചേരണമെന്നും മാഞ്ജി ആവശ്യപ്പെട്ടു.

നിതീഷ് കുമാറിന്റെ വികസന പദ്ധതികൾ കോൺഗ്രസിന്റെ പദ്ധതികളിൽ നിന്ന്  വ്യത്യസ്തമല്ല. മാത്രമല്ല, സംസ്ഥാനത്തിന്റെ താൽപര്യം അനുസരിച്ചാണ് നിതീഷ് പ്രവർത്തിക്കുന്നത് അതിനാൽ, കോൺ​ഗ്രസ് അം​ഗങ്ങൾ എൻ‌ഡി‌എയിൽ  ചേർന്ന് സംസ്ഥാനത്തിന്റെ വികസനത്തിന് സംഭാവന നൽകണമെന്ന് മാ‍‍‍ഞ്ജി അഭിപ്രായപ്പെട്ടു. 

എൻ‌ഡി‌എ ഘടകകക്ഷികളായ ബിജെപി, ജെഡി (യു), വികാസ്ഷീൽ ഇൻസാൻ പാർട്ടി, ഹിന്ദുസ്ഥാനി അവാം മോർച്ച (സെക്കുലർ) എന്നിവർ ചേർന്ന് 243 നിയമസഭാ മണ്ഡലങ്ങളിൽ 125 സീറ്റുകളാണ് നേടിയത്. ചെറുകക്ഷികളെ കൂടെ കൂട്ടി സർക്കാർ രൂപീകരണത്തിന് മഹാസഖ്യത്തിന്റെ നേതാവ് തേജസ്വി യാദവ് ശ്രമം നടത്തുന്നതിനിടെയാണ് എച്ച്എഎം നിലപാട് വ്യക്തമാക്കിയത്.

Contact the author

Web Desk

Recent Posts

Web Desk 5 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More