എം ശിവശങ്കരനെ കസ്റ്റംസ് നാളെ ചോദ്യം ചെയ്യും

മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരനെ കസ്റ്റംസ് നാളെ ചോദ്യം ചെയ്യും.  ഇഡി അറസ്റ്റ് ചെയ്ത് റിമൻഡിലുള്ള ശിവശങ്കരനെ ജയിലിലെത്തിയാവും കസ്റ്റംസ് ചോദ്യം ചെയ്യുക. കള്ളക്കടത്ത് കേസിൽ അറസ്റ്റിലായ സ്വപ്ന സുരേഷിന്റെ ലോക്കറിൽ നിന്ന് കണ്ടെടുത്ത പണം ലൈഫ് പദ്ധതിയിൽ നിന്ന് ലഭിച്ച പണമാണെന്ന് ഇഡി കോടതിയിൽ കൊടുത്ത റിമാൻഡ് റിപ്പോർട്ടിലുണ്ട്. ഇത് സംബന്ധിച്ചാണ് പ്രധാനമായും ചോദ്യം ചെയ്യുക. ഇഡിയുടെ കണ്ടെത്തൽ എൻഐഎയുടെയും കസ്റ്റംസിന്റെയും അന്വേഷണത്തിന് വിരുദ്ധമാണെന്നാണ് പൊതുവിലുള്ള വിലയിരുത്തൽ.

എം ശിവശങ്കരനെ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ മാസം 28 നാണ് ഇഡി അറസ്റ്റ് ചെയ്തത്. . തിരുവനന്തപുരം കള്ളക്കടത്ത്  കേസിൽ എം ശിവശങ്കരന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് ഇ ഡി കസ്റ്റഡിയിൽ എടുത്തത്. തിരുവനന്തപുരത്ത് ആശുപത്രിയിൽ നിന്നാണ് ശിവശങ്കരനെ കസ്റ്റഡിയിൽ എടുത്തത്. ആശുപത്രിയിലെത്തി ഇഡി ഉദ്യോ​ഗസ്ഥർ ശിവശങ്കറിന് സമൻസ് കൈമാറി. ശിവശങ്കരനെ തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് ഇഡി കൊണ്ടു പോയി. കൊച്ചി ഓഫീസിൽ എത്തിച്ച് ചോദ്യം ചെയ്തിന് ശേഷമാണ് ശിവശങ്കരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ശിവശങ്കരൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി അന്വേഷണ ഏജൻസികൾക്ക് നടപടികളുമായി മുമ്പോട്ട് പോകാമെന്ന് ഉത്തരവിട്ടു.  കേസിലെ പ്രതി സ്വപ്നയുമായി ശിവശങ്കറിന് അടുത്ത ബന്ധമുണ്ടെന്ന് ഇഡിക്ക് വേണ്ടി ഹാജരായ അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ അറിയിച്ചു. ഉന്നത ഉദ്യോ​ഗസ്ഥൻ ആയതിനാൽ തെളിവ് നശിപ്പിക്കാൻ സാധ്യതയുള്ളതിനാൽ മുൻകൂർ ജാമ്യാപേക്ഷ തള്ളണമെന്ന് ഇഡി കോടതിയെ അറിയിച്ചു.

Contact the author

Web Desk

Recent Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 5 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 5 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 6 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More