എൻഫോഴ്സ്മന്റ് റജിസ്റ്റർ ചെയ്ത കേസിൽ എം ശിവശങ്കരന്റെ ജാമ്യാപേക്ഷ തള്ളി

കള്ളപ്പണക്കേസിൽ എൻഫോഴ്സ്മന്റ് റജിസ്റ്റർ ചെയ്ത കേസിൽ  എം ശിവശങ്കരന്റെ ജാമ്യാപേക്ഷ തള്ളി. എറണാകുളം പ്രിൻസിപ്പൽ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ജാമ്യം തളളിക്കൊണ്ട് ഒരു വരിയുള്ള വിധിമാത്രമാണ് പ്രസ്താവിച്ചത്. എം ശിവശങ്കരന് ജാമ്യം നൽകുന്നതിനിതെരെ ശക്തമായി വാദമുഖങ്ങളാണ് ഇഡി നിരത്തിയിരുന്നത്. ജാമ്യാപേക്ഷയിന്മേൽ 5 മണിക്കൂർ നേരമാണ് കോടതിയിൽ വാദം നടന്നത്. തുടർന്ന് ജാമ്യാപേക്ഷയിൽ വിധി ഇന്നത്തേക്ക് മാറ്റുകായിയിരുന്നു. ഉന്നത രാഷ്ട്രീയ നേതാക്കളുടെ പേര് പറയാൻ ഇഡി നിർബന്ധിക്കുകയാണെന്ന് എം ശിവശങ്കരൻ രേഖമൂലം കോടതിയെ അറിയിച്ചിരുന്നു. താൻ ഇത് നിഷേധിച്ചപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നും ശിവശങ്കരൻ കോടതിയെ അറിയിച്ചു. ശിവശങ്കരന്റെ വാദങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ചൂണ്ടിക്കാട്ടി ഇഡി ഇന്ന് രാവിലെ കോടതിയിൽ സത്യവാങ്ങ്മൂലം സമർപ്പിച്ചു. തുടർന്നാണ് രാവിലെ നടക്കേണ്ടിയിരുന്ന വിധി പ്രസ്താവം ഉച്ചക്ക് ശേഷം മാറ്റിവച്ചു. 

എം ശിവശങ്കരനെ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ മാസം 28 നാണ് ഇഡി അറസ്റ്റ് ചെയ്തത്.  തിരുവനന്തപുരം കള്ളക്കടത്ത്  കേസിൽ എം ശിവശങ്കരന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് ഇ ഡി കസ്റ്റഡിയിൽ എടുത്തത്. തിരുവനന്തപുരത്ത് ആശുപത്രിയിൽ നിന്നാണ് ശിവശങ്കരനെ കസ്റ്റഡിയിൽ എടുത്തത്. ആശുപത്രിയിലെത്തി ഇഡി ഉദ്യോ​ഗസ്ഥർ ശിവശങ്കറിന് സമൻസ് കൈമാറി.  ശിവശങ്കരനെ തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് ഇഡി കൊണ്ടു പോയി. കൊച്ചി ഓഫീസിൽ എത്തിച്ച് ചോദ്യം ചെയ്തിന് ശേഷമാണ് ശിവശങ്കരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

Contact the author

Web Desk

Recent Posts

Web Desk 19 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 19 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More