സഹാറ ഗ്രൂപ്പ്‌ 62,600 കോടി ഉടന്‍ തിരിച്ചടക്കണം: സെബി

സഹാറ തട്ടിപ്പ് കേസില്‍ ജാമ്യത്തിലുള്ള സഹാറ ഗ്രൂപ്പ് തലവന്‍ സുബ്രതാ റോയിയോട് 62,600 കോടി രൂപ തിരിച്ചടക്കാന്‍ ആവശ്യപ്പെടണമെന്ന് സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) സുപ്രീംകോടതിയില്‍. അല്ലെങ്കില്‍ അയാളുടെ ജാമ്യം ഉടന്‍ റദ്ദാക്കണമെന്നാണ് സെബിയുടെ ആവശ്യം. പലിശയടക്കം 62,600 കോടി രൂപയാണ്  റോയി തിരിച്ചടക്കാനുളളത്. 

സഹാറ ഗ്രൂപ്പ് രാജ്യത്തെ സെക്യൂരിറ്റീസ് നിയമങ്ങൾ ലംഘിക്കുകയും 3.5 ബില്യൺ ഡോളർ അനധികൃതമായി സമാഹരിക്കുകയും ചെയ്തുവെന്ന് 2012 ൽ സുപ്രീം കോടതി കണ്ടെത്തിയിരുന്നു. അന്നുതന്നെ 9,000 കോടി രൂപ തിരിച്ചടയ്ക്കാൻ സുപ്രീം കോടതി സഹാറ ഗ്രൂപ്പിനോട് ആവശ്യപ്പെടുകയും ചെയ്തു. നിക്ഷേപകരുടെ 25700 കോടി രൂപയുടെ നിക്ഷേപം തിരിച്ചടയ്ക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നായിരുന്നു കോടതി നടപടി.

ബാങ്കിംഗ് സൗകര്യങ്ങൾ പോലും ലഭ്യമല്ലാത്ത ദശലക്ഷക്കണക്കിന് ഇന്ത്യക്കാരിൽ നിന്നാണ് പണം കൈപ്പറ്റിയതെന്ന് സഹാറ ഗ്രൂപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, നിക്ഷേപകരെ കണ്ടെത്താൻ സെബിക്ക് കഴിഞ്ഞില്ല. 

അതേസമയം, സെബി ഇപ്പോള്‍ ഉന്നയിക്കുന്ന ആവശ്യം അടിസ്ഥാന രഹിതമാണെന്ന് സഹാറ ഗ്രൂപ്പ് പ്രതികരിച്ചു. 15 ശതമാനം പലിശ കൂട്ടിച്ചേർത്ത നടപടി അന്യായമാണ്. കമ്പനികൾ ഇതിനകം തന്നെ നിക്ഷേപകർക്ക് പണം തിരികെ നൽകിയിട്ടുണ്ട് എന്നും അവര്‍ പറയുന്നു.

Contact the author

National Desk

Recent Posts

Web Desk 18 hours ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 4 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More