ഫസ്റ്റ് കസിന്‍സ് തമ്മിലുളള വിവാഹം നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി

ഫസ്റ്റ് കസിന്‍സ് തമ്മിലുളള വിവാഹം നിയമവിരുദ്ധമാണെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. തന്റെ ഫസ്റ്റ് കസിനായ പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി വന്ന യുവാവിന്റെ പരാതി പരിഗണിക്കവേയാണ് കോടതി ഇത്തരത്തിലുള്ള വിവാഹങ്ങള്‍ നിയമവിരുദ്ധമാണെന്ന് പറഞ്ഞത്. പെണ്‍കുട്ടിക്ക് 18 വയസു തികയുമ്പോള്‍ വിവാഹം കഴിക്കുമെന്നാണ് ഹര്‍ജിയില്‍ പറയുന്നത്, ഇതും മുതല്‍ നിയമവിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഇരുപത്തിയൊന്നുകാരനായ യുവാവിനെതിരെ സെക്ഷന്‍ 363 പ്രകാരം (തട്ടിക്കൊണ്ടുപോകല്‍)  ലുധിയാന പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനെതിരെ മുന്‍കൂര്‍ ജാമ്യത്തിനായാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്. പെണ്‍കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും യുവാവിന്റെയും പെണ്‍കുട്ടിയുടെയും പിതാക്കന്‍മാര്‍ സഹോദരന്‍മാരാണെന്നും ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ അഭിഭാഷകന്‍ വാദിച്ചു.  

അതേസമയം  ഹിന്ദു വിവാഹ നിയമപ്രകാരം രണ്ടു വ്യക്തികള്‍ക്ക് പൊതുവായി ഒരു പൂര്‍വ്വികനാണ് ഉളളതെങ്കില്‍ അവര്‍ക്ക് പരസ്പരം വിവാഹം കഴിക്കാനാവില്ല. ഇത്തരത്തില്‍ വിവാഹം കഴിക്കുന്നത് നിയമവിരുദ്ധമാണ്, ഇത്തരക്കാരുടെ   ലിവിങ് റിലേഷന്‍ഷിപ്പിലും അധാര്‍മികവും സമൂഹത്തില്‍ സ്വീകാര്യവുമല്ലാത്ത ഒന്നാണെന്നും കോടതി ചൂണ്ടിക്കാട്ടി. തുടര്‍വാദങ്ങള്‍ക്കായി കേസ് അടുത്ത വര്‍ഷം ജനുവരിയിലേക്ക് മാറ്റി.

Contact the author

National Desk

Recent Posts

National Desk 20 hours ago
National

കര്‍ഷക പ്രതിഷേധം; വീണ്ടും ഉന്നത തല യോഗം വിളിച്ച് അമിത് ഷാ

More
More
National Desk 20 hours ago
National

നടി ഊര്‍മിള ശിവസേനയിലേക്ക്

More
More
National Desk 21 hours ago
National

വാരാണസിയില്‍ രാജീവ്‌ ഗാന്ധിയുടെ പ്രതിമക്ക് നേരെ ആക്രമണം

More
More
National Desk 21 hours ago
National

സിഎഎക്കെതിരെ ആസാമില്‍ വീണ്ടും പ്രതിഷേധം ആരംഭിച്ചു

More
More
Web Desk 21 hours ago
National

രാഷ്ട്രീയ പ്രവേശനത്തില്‍ ഉടൻ തീരുമാനമെന്ന് രജീനീകാന്ത്

More
More
National Desk 21 hours ago
National

ബ്രിട്ടീഷ്‌ അക്കാദമി ഓഫ് ഫിലിം ആന്‍ഡ്‌ ടെലിവിഷന്‍ ആര്‍ട്സ് ഇന്ത്യന്‍ അംബാസിഡറായി എ ആര്‍ റഹ്മാന്‍

More
More