ബാങ്ക് മാനേജറെ ബന്ദിയാക്കി 60 ലക്ഷം രൂപ കൊളളയടിച്ചു

ഗുവാഹത്തി:  ബാങ്ക് മാനേജറെ ബന്ദിയാക്കി അറുപത് ലക്ഷം രൂപ കൊളളയടിച്ചു. അസമിലെ പഞ്ചാബ് നാഷണല്‍ ബാങ്കിലാണ് കവര്‍ച്ച നടന്നത്. ആയുധധാരികളായ കവര്‍ച്ചാ സംഘത്തിന്റെ വെടിവയ്പ്പില്‍ ഒരാള്‍ക്ക് പരിക്കേറ്റു.

അസമിലെ നല്‍ബാരി ജില്ലയിലെ പഞ്ചാബ് നാഷണല്‍ ബാങ്ക് ശാഖയിലാണ് കവര്‍ച്ച നടന്നത്. നല്‍ബാരി ജില്ലാ ആസ്ഥാനത്ത് നിന്ന് 7 കിലോമീറ്റര്‍ അകലെയുളള അമയാപൂരിലെ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ശാഖയിലായിരുന്നു സംഭവം. വെളളിയാഴ്ച്ച ഉച്ചയോടെ ആയുധങ്ങളുമായി ബൈക്കുകളിലാണ് നാല് പേരടങ്ങുന്ന സംഘം എത്തിയത്.  ബ്രാഞ്ച് മാനേജറെ ആക്രമിച്ച് കീഴ്‌പ്പെടുത്തി പണം വാങ്ങുകയായിരുന്നു എന്ന് നല്‍ബാരി പോലീസ് സൂപ്രണ്ട് അമന്‍ജിത് കൗര്‍ പറഞ്ഞു. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് കണ്ടെത്തല്‍. അക്രമിസംഘം നടത്തിയ വെടിവയ്പ്പില്‍ ഒരാള്‍ക്ക് പരിക്കേറ്റു. 

ബാങ്കില്‍ നിന്ന് പുറത്തിറങ്ങിയ കവര്‍ച്ചക്കാര്‍ കൂടി നിന്നവര്‍ക്കുനേരേ വെടി വയ്ക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയുമായിരുന്നു. കവര്‍ച്ചക്കാര്‍ ഉടന്‍ ഓടി രക്ഷപ്പെട്ടു. പരിക്കേറ്റയാളെ ചികിത്സയ്ക്കായി ഗുവാഹത്തിയിലേക്ക് മാറ്റി.  അന്വേഷണം പുരോഗമിക്കുന്നുണ്ട്. കവര്‍ച്ച നടത്തിയവരെ ഉടന്‍ കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൊലീസ് പറഞ്ഞു.

Contact the author

National Desk

Recent Posts

National Desk 5 hours ago
National

കര്‍ഷക പ്രതിഷേധം; വീണ്ടും ഉന്നത തല യോഗം വിളിച്ച് അമിത് ഷാ

More
More
National Desk 5 hours ago
National

നടി ഊര്‍മിള ശിവസേനയിലേക്ക്

More
More
National Desk 6 hours ago
National

വാരാണസിയില്‍ രാജീവ്‌ ഗാന്ധിയുടെ പ്രതിമക്ക് നേരെ ആക്രമണം

More
More
National Desk 6 hours ago
National

സിഎഎക്കെതിരെ ആസാമില്‍ വീണ്ടും പ്രതിഷേധം ആരംഭിച്ചു

More
More
Web Desk 6 hours ago
National

രാഷ്ട്രീയ പ്രവേശനത്തില്‍ ഉടൻ തീരുമാനമെന്ന് രജീനീകാന്ത്

More
More
National Desk 6 hours ago
National

ബ്രിട്ടീഷ്‌ അക്കാദമി ഓഫ് ഫിലിം ആന്‍ഡ്‌ ടെലിവിഷന്‍ ആര്‍ട്സ് ഇന്ത്യന്‍ അംബാസിഡറായി എ ആര്‍ റഹ്മാന്‍

More
More