​'ഗോബാക്ക് അമിത്​ഷാ'; ചെന്നൈയിലെത്തിയെ ആഭ്യന്തര മന്ത്രിക്കെതിരെ ശക്തമായ പ്രതിഷേധം

കേന്ദ്ര ആഭ്യന്തര മന്ത്രിയും ബി.ജെ.പി നേതാവുമായ അമിത്​ ഷായുടെ ചെന്നൈ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ​'ഗോബാക്ക് അമിത്​ഷാ' ഹാഷ്​ടാഗുകൾ ​ട്വിറ്ററിൽ ട്രെൻഡിംഗ്. ഇന്നാണ് അദ്ദേഹം തമിഴ്നാട്ടില്‍ എത്തിയത്. ഇന്നലെത്തന്നെ 'ഗോബാക്ക്​ അമിത്​ഷാ' ഹാഷ്​ടാഗുകൾ ട്രെൻഡിംഗ് ആയി തുടങ്ങിയിരുന്നു.

ചെന്നൈ വിമാനത്താവളത്തിന് പുറത്തുള്ള തിരക്കേറിയ ജി.എസ്.ടി റോഡിൽ പ്രോട്ടോക്കോൾ ലംഘിച്ച് അനുയായികളെ അഭിവാദ്യം ചെയ്യാനായി നടക്കവേ പ്രതിഷേധക്കാര്‍ 'ഗോ ബാക്ക് അമിത് ഷാ' എന്നെഴുതിയ പ്ലക്കാർഡ് എറിഞ്ഞു. വയോധികനായ ഒരാളെ പോലീസ് പിടികൂടിയിട്ടുണ്ട്. 

2021ൽ തമിഴ്‌നാട്ടിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനോടനുബന്ധിച്ച ചർച്ചകളുടെ ഭാഗമായാണ്​​ അമിത്​ ഷായുടെ സന്ദർശനം. പാർട്ടി യോഗങ്ങൾക്ക്​ പുറമെ സർക്കാർ പരിപാടികളിലും അദ്ദേഹം പ​ങ്കെടുക്കുന്നുണ്ട്​. രാജ്യത്തിന്‍റെ മിക്ക സംസ്ഥാനങ്ങളിലും ബി.ജെ.പി മുന്നേറുമ്പോഴും തമിഴ്​നാട്ടില്‍ കാര്യമായ വേരോട്ടം ഉണ്ടാക്കാൻ പാർട്ടിക്ക്​ സാധ്യമായിട്ടില്ല. അതിനാൽ തന്നെ, നടൻ രജനീകാന്ത്​, കരുണാനിധിയുടെ മകൻ അഴകിരി എന്നിവരെ കൂട്ടുപിടിക്കാനുള്ള നീക്കങ്ങളും അണിയറയിൽ സജീവമാണ്​.

Contact the author

National Desk

Recent Posts

National Desk 6 hours ago
National

കര്‍ഷക പ്രതിഷേധം; വീണ്ടും ഉന്നത തല യോഗം വിളിച്ച് അമിത് ഷാ

More
More
National Desk 6 hours ago
National

നടി ഊര്‍മിള ശിവസേനയിലേക്ക്

More
More
National Desk 7 hours ago
National

വാരാണസിയില്‍ രാജീവ്‌ ഗാന്ധിയുടെ പ്രതിമക്ക് നേരെ ആക്രമണം

More
More
National Desk 7 hours ago
National

സിഎഎക്കെതിരെ ആസാമില്‍ വീണ്ടും പ്രതിഷേധം ആരംഭിച്ചു

More
More
Web Desk 7 hours ago
National

രാഷ്ട്രീയ പ്രവേശനത്തില്‍ ഉടൻ തീരുമാനമെന്ന് രജീനീകാന്ത്

More
More
National Desk 7 hours ago
National

ബ്രിട്ടീഷ്‌ അക്കാദമി ഓഫ് ഫിലിം ആന്‍ഡ്‌ ടെലിവിഷന്‍ ആര്‍ട്സ് ഇന്ത്യന്‍ അംബാസിഡറായി എ ആര്‍ റഹ്മാന്‍

More
More