ദില്ലി ചലോ മാര്‍ച്ചിന് അനുമതി നല്‍കാതെ ഡല്‍ഹി പൊലീസ്; സ്ഥലത്ത് സംഘര്‍ഷാവസ്ഥ

കാര്‍ഷിക ബില്ലിനെതിരെ കര്‍ഷകര്‍ നടത്തുന്ന ദില്ലി ചലോ മാര്‍ച്ചിന്റെ ഭാഗമായി ഹരിയാന അതിര്‍ത്തികളില്‍ തമ്പടിച്ച് കര്‍ഷകര്‍.  മജ, മാൽവ, ദൊവാബ എന്നിവിടങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് കര്‍ഷകരാണ് കൂട്ടംകൂടിയിരിക്കുന്നത്. മാര്‍ച്ചിന് ഡല്‍ഹിയിലേക്കുള്ള പ്രവേശനം ഡല്‍ഹി പൊലീസ് നിരോധിച്ചിട്ടുണ്ട്. നിരവധിയിടങ്ങളില്‍ കര്‍ഷകര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ലാത്തിച്ചാര്‍ജ്ജും നടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

പഞ്ചാബ്- ഹരിയാന അതിര്‍ത്തികളില്‍ പൊലീസ് ബാരിക്കേഡ് വെച്ച് മാര്‍ച്ച്‌ തടഞ്ഞത് വന്‍ പ്രതിഷേധത്തിനാണ് വഴിവെച്ചത്. ബാരിക്കേഡ് തകര്‍ക്കാന്‍ കര്‍ഷകര്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. ഇതോടെ അതിര്‍ത്തികള്‍ മണ്ണിട്ടടക്കാനാണ് പൊലീസ് തീരുമാനം. ഇതിനായി വലിയ ലോറികളില്‍ ലോഡ് കണക്കിന് കോണ്‍ക്രീറ്റ് പാളികള്‍ എത്തിച്ചിട്ടുണ്ട്. ബിഎസ്എഫ് ഉദ്യോഗസ്ഥരെയടക്കം നിരവധി പേരെയാണ് ഡല്‍ഹി, യുപി, ഹരിയാന അതിര്‍ത്തികളില്‍ വിന്യസിച്ചിട്ടുള്ളത്.   

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

പഞ്ചാബ്, ഹരിയാന, കര്‍ണാടക, രാജസ്ഥാന്‍, കേരളം, ഉത്തര്‍പ്രദേശ്‌, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ നിരവധി കര്‍ഷകരാണ്  പ്രതിഷേധവുമായി ദില്ലി ചലോ മാര്‍ച്ചില്‍ പങ്കെടുക്കുന്നത്. ഹരിയാന അതിര്‍ത്തികളിലൂടെ ഡല്‍ഹിയിലേക്ക് കടന്ന് വന്‍ റാലി നടത്താനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. 200 കര്‍ഷക യൂണിയനുകള്‍ സംയുക്തമായാണ് പ്രതിഷേധം ആഹ്വാനം ചെയ്തിരിക്കുന്നത്.


Contact the author

News Desk

Recent Posts

Web Desk 3 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 5 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More