പരിശീലനത്തിനിടെ മിഗ് 29കെ വിമാനം തകര്‍ന്നുവീണു; പൈലറ്റിനെ കാണാതായി

ഡല്‍ഹി: ഇന്ത്യയുടെ മിഗ് 29കെ ട്രെയിനര്‍ വിമാനം പരിശീലനത്തിനിടെ അറബിക്കടലില്‍ തകര്‍ന്നുവീണു. പൈലറ്റുമാരില്‍ ഒരാളെ രക്ഷപ്പെടുത്തി രണ്ടാമത്തെ പൈലറ്റിനായുളള തിരച്ചിലുകള്‍ നടക്കുകയാണ്. വ്യാഴാഴ്ച്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് വിമാനം അപകടത്തില്‍പ്പെട്ടത്.

വിമാനത്തിന്റെ തകര്‍ച്ചയെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്, കാണാതായ പൈലറ്റിനുവേണ്ടിയുളള തിരച്ചിലുകള്‍ നടക്കുന്നുണ്ട് എന്ന് ഇന്ത്യന്‍ നാവിക സേന വ്യക്തമാക്കി. നവംബര്‍ 26നാണ് വിമാനം കടലില്‍ പതിച്ചത്. ഐഎന്‍എസ് വിക്രമാദിത്യയുടെതാണ് മിഗ് 29കെ വിമാനം. ഗോവ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന നാവികസേനയുടെ ഫ്‌ലീറ്റില്‍ നാല്‍പ്പതിലധികം മിഗ് 29കെ വിമാനങ്ങളുണ്ട്.

ഇന്ത്യ, ഓസ്‌ട്രേലിയ, യുഎസ്എ, ജപ്പാന്‍ എന്നീ രാജ്യങ്ങളുടെ നാവികസേനകള്‍ പങ്കെടുത്ത മലബാര്‍ എക്‌സര്‍സൈസില്‍ മിഗ് 29കെ വിമാനങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അതേസമയം ഈ വര്‍ഷം ഫെബ്രുവരിയില്‍ ഗോവയില്‍ വച്ചും മിഗ് 29കെ വിമാനം തകര്‍ന്നിരുന്നു. വിമാനം പതിവ് പരിശീലനങ്ങള്‍ക്കിടെ പത്തരയോടുകൂടിയാണ് വിമാനം അപകടത്തില്‍പ്പെട്ടത്.

Contact the author

National Desk

Recent Posts

National Desk 20 hours ago
National

ഒരുകാലത്ത് ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നു- കമല്‍ ഹാസന്‍

More
More
National Desk 23 hours ago
National

സഭയ്ക്കകത്ത് വാക്കുകള്‍ കൊണ്ട് ആക്രമിച്ചു, ഇപ്പോള്‍ പുറത്തും ആക്രമിക്കാന്‍ ശ്രമം; ബിജെപിക്കെതിരെ ഡാനിഷ് അലി

More
More
National Desk 1 day ago
National

വിദ്വേഷ രാഷ്ട്രീയത്തിനൊപ്പം ചേരാനാവില്ല'; കര്‍ണാടകയിലെ മുതിര്‍ന്ന ജെഡിഎസ് നേതാവ് പാര്‍ട്ടി വിട്ടു

More
More
National Desk 1 day ago
National

ബിജെപിക്കാരനു മുന്നില്‍ നിന്ന് അദാനിയെന്ന് പറഞ്ഞുനോക്കൂ, അവന്‍ ഓടിപ്പോകുന്നത് കാണാം- രാഹുല്‍ ഗാന്ധി

More
More
National Desk 2 days ago
National

അശോക് ഗെഹ്ലോട്ടുമായി കൂടിക്കാഴ്ച്ച നടത്തി വസുന്ധര രാജെ

More
More
National Desk 2 days ago
National

'വെറുപ്പിന്റെ ചന്തയില്‍ സ്‌നേഹത്തിന്റെ കട'; ബിജെപി എംപി തീവ്രവാദിയെന്ന് അധിക്ഷേപിച്ച ഡാനിഷ് അലിയെ സന്ദര്‍ശിച്ച് രാഹുല്‍

More
More