കര്‍ഷക സമരം: ജലപീരങ്കി ഓഫ് ചെയ്ത ഹീറോയ്‌ക്കെതിരെ കൊലപാതക ശ്രമത്തിന് കേസ്

ന്യൂ ഡല്‍ഹി: ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിനിടെ ജലപീരങ്കി ഓഫ് ചെയ്തയാള്‍ക്കെതിരെ കൊലപാതകശ്രമത്തിന് കേസ്. ഹരിയാനയിലെ അമ്പാലയില്‍ നിന്നുളള യുവാവാണ് കര്‍ഷകര്‍ക്കുനേരേ തുറന്നുവിട്ട ജലപീരങ്കി സാഹസികമായി ഓഫ് ചെയ്തത്. സാമൂഹ്യമാധ്യമങ്ങളില്‍ വീഡിയോ വൈറലാവുകയായിരുന്നു. 26കാരനായ നവ്ദീപ് സിംഗിന്റെ വീഡിയോയാണ് വൈറലായത്.

 എന്നാല്‍ കര്‍ഷക സംഘടനാ നേതാവിന്റെ മകന്‍ കൂടിയായ നവ്ദീപിനെതിരെ ജീവപര്യന്തം തടവ് വരെ ലഭിക്കാവുന്ന കൊലപാതകക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കലാപം, കൊവിഡ് നിയന്ത്രണങ്ങളുടെ ലംഘനം തുടങ്ങിയ വകുപ്പുകളും ചേര്‍ത്തിട്ടുണ്ട്. 'എന്റെ പഠനത്തിനുശേഷം ഞാന്‍ അച്ഛനോടൊപ്പം കൃഷി ചെയ്യാന്‍ തുടങ്ങി, ഒരിക്കലും നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ല, പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കുനേരേ ജലപീരങ്കി പ്രയോഗിച്ചാല്‍ അതവരെ വേദനിപ്പിക്കുമെന്നതുകൊണ്ടാണ് ഞാന്‍ വാഹനത്തില്‍ കയറി ടാപ്പ് ഓഫ് ചെയ്തത് എന്ന് നവ്ദീപ് പറഞ്ഞു.

സമാധാനപരമായ പ്രതിഷേധമായിരുന്നു അവിടെ നടന്നത്, ഞങ്ങള്‍ ആവശ്യപ്പെട്ടത് ഡല്‍ഹിയിലേക്ക് പോകാന്‍ അനുവധിക്കണമെന്ന് മാത്രമാണ്. എന്നാല്‍ പോലീസ് ഞങ്ങളെ തടയുകയായിരുന്നു. സര്‍ക്കാരിനെ ചോദ്യം ചെയ്യാനും ജനവിരുദ്ധ നിയമങ്ങള്‍ പാസാക്കിയാല്‍ പ്രതിഷേധിക്കാനുമുളള എല്ലാ അവകാശങ്ങളും ഞങ്ങള്‍ക്കുണ്ട് എന്നും നവ്ദീപ് കൂട്ടിച്ചേര്‍ത്തു.

കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് തലസ്ഥാനത്ത് സമരങ്ങള്‍ നയിക്കുന്ന കര്‍ഷകര്‍ക്കെതിരെ ഇന്നലെ പോലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചിരുന്നു. ഡല്‍ഹിയിലേക്ക് നൂറുകണക്കിനു പോലീസുകാരെ വിന്യസിക്കുകയും മണല്‍ നിറച്ച ട്രക്കുകള്‍ പാര്‍ക്കുചെയ്യുകയും ചെയ്കത പോലീസ്  കര്‍ഷകരെ തടയാന്‍ മുളളുവേലികളും കോണ്‍ക്രീറ്റ് ബ്ലോക്കുകളും സ്ഥാപിക്കുകയും ചെയ്തിരുന്നു.

Contact the author

National Desk

Recent Posts

National Desk 10 hours ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More