ജാതിയുടെ അടിസ്ഥാനത്തിലുള്ള സ്ഥലപ്പേരുകള്‍ മാറ്റാനൊരുങ്ങി മഹാരാഷ്ട്ര

ജാതിയുടെ അടിസ്ഥാനത്തിലുള്ള സ്ഥലങ്ങളുടെ പെരുമാറ്റാനൊരുങ്ങി മഹാരാഷ്ട്ര. അത്തരം സ്ഥലങ്ങൾക്ക് ചരിത്രനേതാക്കളുടെ പേര് നൽകാനാണ് മഹാവികാസ് അഘാടി സര്‍ക്കാറിന്റെ തീരുമാനം. കഴിഞ്ഞ ദിവസമാണ് സർക്കാർ ഈ പദ്ധതിക്ക് അനുമതി നൽകിയത്.

ജാതിയെ അടിസ്ഥാനമാക്കിയുള്ള പേരുകള്‍ പുരോഗമന ചിന്താഗതിയുള്ള ഒരു സംസ്ഥാനത്തിന് ഉചിതമല്ലെന്നും സമൂഹത്തിന്റെ ഐക്യത്തിനും നന്മക്കും ഈ തീരുമാനം സഹായിക്കുമെന്നും സാമൂഹ്യ നീതി വകുപ്പ് മന്ത്രി ധനന്ജയ് മുണ്ടേ പറഞ്ഞു. പ്രാദേശിക നഗര വികസന വകുപ്പുകളോട് ഇത്തരം പേരുകളുള്ള സ്ഥലങ്ങളുടെ പട്ടിക സമര്‍പ്പിക്കാൻ മഹാരാഷ്ട്ര സര്‍ക്കാര്‍ നിർദേശിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച പ്രമേയം ഉടന്‍ പുറത്തിറക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. മഹാര്‍വാഡ, മാംഗ്വാഡ, ബ്രാഹ്മണ്‍വാഡ എന്നീ സ്ഥലങ്ങളുടെ പേരുകളെല്ലാം തിരുത്തും.

ജാതി അടിസ്ഥാനമാക്കിയ സ്ഥലപ്പേരുകളില്‍ എന്‍സിപി നേതാവ് ശരദ് പവാര്‍ ശക്തമായ വിയോജിപ്പ് നേരത്തെ അറിയിച്ചിരുന്നു. സാമന്തനഗര്‍, ഭീം നഗര്‍, ജ്യോതിനഗര്‍ പോലെയുള്ള  പേരുകളാണ് സ്ഥലങ്ങൾക്ക് നൽകുക.

Contact the author

National Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More