താന്‍ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്ന നിലപാടാണ് മോദിക്ക് എന്ന് പി ചിദംബരം

ന്യൂഡല്‍ഹി: താന്‍ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്ന നിലപാടാണ് മോദിക്ക് എന്ന് പി ചിദംബരം. 'ട്രംപിസ'ത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട സര്‍ക്കാരാണ് മോദിയുടേതെന്ന് അദ്ദേഹം പരിഹസിച്ചു. ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു ചിദംബരത്തിന്റെ പരാമര്‍ശം.

നരേന്ദ്രമോദി സര്‍ക്കാര്‍ പറയുന്നത്  അദ്ദേഹത്തെ പിന്‍തുടരുകയല്ലാതെ വേറേ വഴിയില്ല എന്നാണ്. ഞാന്‍ ഒരു നിയമമുണ്ടാക്കി, എനിക്ക് ഭൂരിപക്ഷമുണ്ട് അതുമതി എന്ന നിലപാട് മോദി ട്രംപില്‍ നിന്ന് ഉള്‍ക്കൊണ്ടതാണെന്ന് ചിദംബരം പറയുന്നു. ഞങ്ങള്‍ ആരോടും ആലോചിക്കുകയില്ല, പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്യില്ല, സ്വയം നിയമം പാസാക്കും എന്ന തരത്തിലുള്ള  സര്‍ക്കാരിന്റെ മനോഭാവത്തെ വിവരിക്കാനാണ് 'ട്രംപിസം' എന്ന പദം ചിദംബരം ഉപയോഗിച്ചത്. 

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ഇതുവരെയുളള ചര്‍ച്ചകളില്‍ കാര്‍ഷിക നിയമത്തില്‍ ഭേദഗതി വരുത്താമെന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും അവ റദ്ദാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. കര്‍ഷകരെ തൃപ്തിപ്പെടുത്താനായി സര്‍ക്കാരിന് നിയമം പിന്‍വലിക്കുകയോ പുനര്‍നിര്‍മിക്കുകയോ ചെയ്യാമെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു. കാര്‍ഷിക നിയമം കര്‍ഷകര്‍ക്ക് അനുകൂലമായ ഒന്നല്ല മറിച്ച് കോര്‍പ്പറേറ്റുകളെ സഹായിക്കാനുളള നിയമമാണെന്നും ചിദംബരം അഭിപ്രായപ്പെട്ടു. അതേസമയം ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരം പതിനാലാം ദിവസത്തിലേക്ക് കടന്നു. കാര്‍ഷികനിയമം പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന നിലപാടില്‍തന്നെയാണ് കര്‍ഷകര്‍.


Contact the author

National Desk

Recent Posts

National Desk 20 hours ago
National

മുത്തശ്ശിക്ക് അന്ത്യചുംബനം നല്കാന്‍ കഴിയാത്ത വിധം സർക്കാരിന് ഞാൻ ക്രിമിനലാണ്- സംവിധായിക ലീനാ മണിമേഖലൈ

More
More
National Desk 1 day ago
National

ആര്‍ ജെ ഡിക്ക് 18 മന്ത്രിമാരെ വേണമെന്ന് തേജസ്വി യാദവ്

More
More
National Desk 1 day ago
National

ഇടയ്ക്കിടെ പോയി വരേണ്ട, എന്റെ വീട്ടില്‍തന്നെ ഓഫീസുകള്‍ തുറന്നോളു; കേന്ദ്ര ഏജന്‍സികളെ പരിഹസിച്ച് തേജസ്വി യാദവ്

More
More
National Desk 1 day ago
National

അതിജീവിതയെ മാനസികമായി തളര്‍ത്തരുത് - വിചാരണയ്ക്ക് മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി സുപ്രീംകോടതി

More
More
National Desk 1 day ago
National

രാജീവ് ഗാന്ധി വധക്കേസില്‍ മോചനമാവശ്യപ്പെട്ട് നളിനി സുപ്രീംകോടതിയെ സമീപിച്ചു

More
More
National Desk 1 day ago
National

മൃഗങ്ങള്‍ പോലും കഴിക്കില്ല; ഉത്തര്‍പ്രദേശില്‍ ഭക്ഷണത്തിന് ഗുണനിലവാരമില്ലെന്ന് പരാതി പറഞ്ഞ് കരയുന്ന പൊലീസുകാരന്റെ വീഡിയോ വൈറല്‍

More
More