സ്വി​ഗിയിലൂടെ ഇനി തട്ടുകട വിഭവങ്ങളും

തട്ടുകടയിലെ ഭക്ഷണവും ലഭ്യമാക്കാനൊരുങ്ങി ഭക്ഷ്യ വിതരണ പ്ലാറ്റ്ഫോം സ്വി​ഗി. ആദ്യ ഘട്ടത്തിൽ 125 ന​ഗരങ്ങളിൽ ഈ സൗകര്യം ഏർപ്പെടുത്തുകയെന്ന് സ്വി​ഗി അറിയിച്ചു. സ്ട്രീറ്റ് വെൻഡർ ആത്മനിഭാർ നിധിയുമായി സഹകരിച്ചാണ് സ്വി​ഗി ഇത് നടപ്പാക്കുന്നത്.

അഹമ്മദാബാദ്, വാരണാസി, ചെന്നൈ, ദില്ലി, ഇൻഡോർ ന​ഗരങ്ങളിൽ പദ്ധതി വിജയമായതിനെ തുടർന്നാണ് പദ്ധതി വിപുലമാക്കാൻ തീരുമാനിച്ചത്. ഇവിടെ ഭവന, നഗരകാര്യ മന്ത്രാലയത്തിന്റെ പിന്തുണയോടെയാണ് ഈ സംവിധാനം ഏർപ്പെടുത്തിയത്. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയിൽ (എഫ്എസ്എസ്എഐ) വ്യാപാര സ്ഥാപനങ്ങൾ റജിസ്റ്റർ ചെയ്ത ശേഷം പരിശീലന പരിപാടിയിൽ പങ്കെടുക്കണം. തട്ടുകട വിഭവങ്ങൾക്കായി സ്വി​ഗി മൊബൈൽ ആപ്പിൽ പ്രത്യേക സംവിധാനം ഏർപ്പെടുത്തും.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

സ്ട്രീറ്റ് വെൻഡർ ആത്മനിഭാർ നിധി പദ്ധതിയിലൂടെ വായ്പ എടുത്ത  36000 തട്ടുകടക്കാരുടെ വിഭവങ്ങളാണ് 125 ന​ഗരങ്ങളിലെ ആപ്പിൽ ഉൾപ്പെടുത്തുക. ഒന്നര ലക്ഷത്തോളം പേരാണ് പദ്ധതിയിൽ വായ്പക്ക് അപേക്ഷിച്ചിരുന്നത്. അപ്ലിക്കേഷൻ കൈകാര്യം ചെയ്യൽ, മെനു ഡിജിറ്റൈസേഷൻ, വിലനിർണ്ണയം എന്നിവയിൽ തട്ടുകടക്കാർക്ക് സ്വി​ഗി ഇതിനകം പരിശീലനം നൽകിയിട്ടുണ്ട്. 


Contact the author

Web Desk

Recent Posts

Web Desk 4 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 6 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More