ലഡാക്കിലെ സംഘര്‍ഷങ്ങള്‍ക്ക് കാരണം ചൈനയുടെ നീക്കങ്ങള്‍ - ഇന്ത്യ

ഡല്‍ഹി: ഇന്ത്യയും ചൈനയും അതിര്‍ത്തി പങ്കിടുന്ന കിഴക്കന്‍ ലഡാക്കിലെ നിയന്ത്രണ രേഖയില്‍ മാറ്റം വരുത്താന്‍, ചൈന നടത്തിയ ഏകപക്ഷീയ ഇടപെടലുകളാണ് അതിര്‍ത്തിയില്‍ സംഘര്‍ഷത്തിനു കാരണമായതെന്ന് ഇന്ത്യ വ്യക്തമാക്കി. ഇന്ത്യയാണ് സംഘര്‍ഷങ്ങള്‍ക്ക് പിന്നിലെന്ന ചൈനീസ് വിദേശകാര്യ വകുപ്പിന്റെ ആരോപണത്തോട് പ്രതികരിച്ചുകൊണ്ട് ഇന്ത്യന്‍ വിദേശകാര്യ വക്താവാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്. 

ചൈന, പറയുന്നത് പ്രവര്‍ത്തിക്കാന്‍ തയാറാവണം. ഇരുരാജ്യങ്ങള്‍ക്കിടയിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന നടപടികളാണ് ചൈനയുടെ പക്ഷത്തുനിന്ന് ഉണ്ടായത്. ഇത് സംബന്ധിച്ച ഉഭയകക്ഷി കരാറുകള്‍ എല്ലാം ലംഘിക്കുന്നതായിരുന്നു ചൈനയുടെ നടപടികള്‍. ഇന്ത്യ- ചൈന അതിര്‍ത്തിക്കരാറുകളെ മാനിക്കാനും പാലിക്കാനും ചൈന തയാറാവണമെന്നും ഇന്ത്യന്‍ വിദേശമന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. ചൈനയുടെ ആരോപണങ്ങളോട് പ്രതികരിച്ചുകൊണ്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അനുരാഗ് ശ്രീവാസ്തവ.

അതിര്‍ത്തി സംഘര്‍ഷവുമായി ബന്ധപ്പെട്ട നിലപാടുകള്‍ ഇന്ത്യ പലകുറി വ്യക്തമാക്കിയതാണ്. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ കരാറുകള്‍ അക്ഷരംപ്രതി പാലിച്ചുകൊണ്ടാണ് ഇന്ത്യ മുന്നോട്ടുപൊകുന്നത് എന്നും അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ഇപ്പോഴത്തെ സംഘര്‍ഷങ്ങള്‍ക്ക് ആധാരമായ പ്രശ്നങ്ങള്‍ തുടര്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ കഴിയുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. നയതന്ത്ര തലത്തിലും സൈനിക തലത്തിലുമുള്ള ആശയ വിനിമയങ്ങള്‍ തടസ്സപ്പെട്ടിട്ടില്ലെന്നും ഇന്ത്യന്‍ വിദേശമന്ത്രാലയ വക്താവ് അനുരാഗ് വ്യക്തമാക്കി. 

Contact the author

National Desk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More