വിവാദച്ചൂടിനിടെ നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം

തിരുവനതപുരം: സിഎജി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ നിയസഭ സമ്മേളനം ഇന്നാരംഭിച്ചു. വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട സിഎജി റിപ്പോര്‍ട്ട്  ഇരുതല മൂര്‍ച്ചയുള്ള വാളാണെന്ന്  ഇതിനകം ഇരുമുന്നണികളും തിരിച്ചറിഞ്ഞിട്ടുണ്ട്. വെടിയുണ്ടയുണ്ടയടക്കം മുന്‍ സര്‍ക്കാരുകളെ കൂടി ബാധിക്കുന്ന കാര്യമായതിനാല്‍ അതിന് മേല്‍ അധികം വാഗ്വാദങ്ങള്‍ ഭരണ-പ്രതിപക്ഷ കക്ഷികള്‍ തമ്മില്‍ ഉണ്ടാവില്ലാ എന്നാണ് നിരീക്ഷകര്‍ കരുതുന്നത്.

അതേ സമയം പ്രതിപക്ഷത്തിന് കഴിഞ നിയമസഭാ സമ്മേളനത്തില്‍ പല നിലക്ക് ലഭിച്ച മുന്‍കൈ അവസാനിപ്പിക്കാന്‍ പാകത്തില്‍ തങ്ങള്‍ക്ക് കിട്ടിയ ആയുധം എന്ന നിലയില്‍ മുന്‍ മന്ത്രിമാരായ ഇബ്രാഹിം കുഞ്ഞ്, വി.എസ്‌.ശിവകുമാര്‍ എന്നിവര്‍ക്കെതിരെ നടക്കുന്ന വിജിലന്‍സ് അന്വേഷണങ്ങള്‍ ഭരണപക്ഷത്തിന് ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ട്. അതേ സമയം നിയമസഭാ  അംഗങ്ങളും മുതിര്‍ന്ന നേതാക്കളുമായ ഇവരെ രണ്ടുപേരെയും നിയമസഭയില്‍ വളഞ്ഞിട്ട് അക്രമിക്കേണ്ടതില്ല എന്ന നിലപാടും ഭരണപക്ഷത്ത് ശക്തമാണ്.

Contact the author

web desk

Recent Posts

Web Desk 1 day ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 2 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 2 days ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More