സംസ്ഥാനം പിണറായിതന്നെ ഭരിക്കും; സൂചന നല്‍കി ജില്ലാ പഞ്ചായത്ത് ഫലം

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് ഫലം പൊതുവില്‍ എല്‍ ഡി എഫിന് അനുകൂലമാണെങ്കിലും ജില്ലാ പഞ്ചായത്തുകളില്‍ ലഭിച്ച മേല്‍ക്കയ്യാണ് സംസ്ഥാന സര്‍ക്കാറിന് ആത്മവിശ്വാസം പകരുക. സംസ്ഥാനത്ത് ആകെയുള്ള 14 ജില്ലാ പഞ്ചായത്തുകളില്‍ 11 ഉം പിടിച്ചെടുത്ത് എല്‍ ഡി എഫ് വന്‍ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ഇത് പിണറായി സര്‍ക്കാരിന് അടുത്ത അഞ്ചു വര്‍ഷത്തേക്കുകുടി ഭരണത്തുടര്‍ച്ച ലഭിക്കുമെന്നതിന്റെ സൂചനയാണ് നല്‍കുന്നത്.

തൃതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും ബ്ലോക്ക്‌ പഞ്ചായത്ത് വാര്‍ഡുകളിലും മുന്‍സിപ്പല്‍ വാര്‍ഡുകളിലും കോര്‍പ്പറേഷന്‍ ഡിവിഷനുകളിലും ഒരു പരിധിവരെ സ്ഥാനാര്‍ഥികളുടെ വ്യക്തിപരമായ ബന്ധങ്ങള്‍ രാഷ്ട്രീയത്തിനൊപ്പം  തെരഞ്ഞെടുപ്പ് ഫലത്തെ നിര്‍ണ്ണായകമായിത്തന്നെ സ്വാധീനിക്കുന്ന ഘടകമാണ്. അതുകൊണ്ടുതന്നെ ഈ ഫലം സംസ്ഥാന നിയമസഭാ ഫലത്തെ എങ്ങനെ സ്വാധീനിക്കും എന്ന് പറയാനാവില്ല.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

എന്നാല്‍ ജില്ലാ പഞ്ചായത്തിലാണ് തൃതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഏറ്റവുമധികം രാഷ്ട്രീയ വോട്ട് ലഭിക്കുക. ഏകദേശം 2 ഗ്രാമ പഞ്ചായത്തുകളെക്കാള്‍ കൂടിയ സ്ഥല വിസ്തൃതിയാണ് ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷനുള്ളത്. അതുകൊണ്ടുതന്നെ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെ വിജയം വലിയൊരു പരിധിവരെ രാഷ്ട്രീയമായ വിജയമായി വ്യാഖ്യാനിക്കാവുന്നതാണ്. സംസ്ഥാനത്തെ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇത്തവണ മൃഗീയ ഭൂരിപക്ഷമാണ് എല്‍ ഡി എഫിന് ലഭിച്ചിരിക്കുന്നത്. ഏകദേശം 11 ജില്ലകളില്‍ ജില്ലാ പഞ്ചായത്തിലേക്ക് എല്‍ ഡി എഫ് വിജയം ഉറപ്പിച്ചിരിക്കുകയാണ്. ഇത് നല്‍കുന്ന സൂചന മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും നയിക്കുന്ന ഇടതു മുന്നണി തന്നെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വരും എന്നാണ്. ഓരോ ജില്ലാപഞ്ചായത്തിലെയും വിജയം വലിയ ഭൂരിപക്ഷത്തോട് കൂടിയാണ് എല്‍ ഡി എഫ് നേടിയിരിക്കുന്നത് എന്നതും സംസ്ഥാന മുഖ്യമന്ത്രിക്കും ഭരണ കക്ഷിക്കും വലിയ ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്.

Contact the author

Web Desk

Recent Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 3 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 3 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 4 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 5 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More