പത്തനംതിട്ട: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വൈറലായ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അഡ്വ. വിബിത ബാബു പരാജയപ്പെട്ടു. പത്തനംതിട്ട മല്ലപ്പളളി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു വിബിത ബാബു. ഫലം വന്നപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സികെ ലതാകുമാരിയാണ് വിജയിച്ചത്.
പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയതോടെയാണ് വിബിത പരാജയപ്പെട്ടത്. 9178 വോട്ടുകളാണ് വിബിതയ്ക്ക് ലഭിച്ചത്. 10,469 വോട്ടുകള്‍ക്കാണ് സികെ ലതാകുമാരി വിജയിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെ വിബിത ബാബുവിന്റെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. കെഎസ്യുവിലൂടെയാണ് വിബിത രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിച്ചത്.