ഭൂരിപക്ഷം വാർഡുകളിലും ജയിച്ചത് എൽഡിഎഫ്, എന്നിട്ടും ബിജെപിക്ക് പ്രസിഡന്റ് പദവി!

കട്ടപ്പന: 15 വാർഡുകളുള്ള കാഞ്ചിയാർ പഞ്ചായത്തിൽ 9 സീറ്റുകളിൽ എൽഡിഎഫ് ജയിച്ചെങ്കിലും പ്രസിഡന്റ് പദവി ബിജെപിക്ക്! പട്ടികജാതി വിഭാഗത്തിന് പ്രസിഡന്റ് സ്ഥാനം സംവരണം ചെയ്തിരിക്കുന്ന പഞ്ചായത്തിൽ ഈ വിഭാഗത്തിൽപെട്ടവർ എൽഡിഎഫിന്റെ പക്ഷത്തു വിജയിക്കാതിരുന്നതാണ് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെടാൻ കാരണം.

പട്ടികജാതിക്കാരായ 4 പേരാണ് പഞ്ചായത്ത് മേഖലയിൽ മത്സരിച്ചത്. അവരിൽ നരിയമ്പാറ വാർഡിൽ മത്സരിച്ച ബിജെപി സ്ഥാനാർഥി കെ.സി.സുരേഷിന് മാത്രമാണു വിജയിക്കാനായത്. പട്ടികജാതി വിഭാഗത്തിൽപെട്ടവരെ ജനറൽ സീറ്റിൽ ഉൾപ്പെടെ 2 വാർഡുകളിൽ ഇടതുപക്ഷം മത്സരിപ്പിച്ചെങ്കിലും വിജയിച്ചില്ല. നരിയമ്പാറയാണ് പട്ടികജാതി വിഭാഗത്തിനായി സംവരണം ചെയ്തിരുന്ന വാർഡ്. 2015ൽ ഇടതുപക്ഷ ഭരണ സമിതിയിൽ അംഗമായിരുന്ന സനീഷ് ശ്രീധരനെയാണ് ഇവിടെ മത്സരിപ്പിച്ചത്. യുഡിഎഫിൽ നിന്ന് എം.കെ.സുരേഷ്‌കുമാറും മത്സരിച്ചു.

എന്നാൽ ഇരുവർക്കും ജയിക്കാനായില്ല. കെ.സി.സുരേഷ് 386 വോട്ടും സനീഷ് ശ്രീധരൻ 305 വോട്ടും എം.കെ.സുരേഷ്‌കുമാർ 218 വോട്ടുമാണ് നേടിയത്. മുരിക്കാട്ടുകുടി വാർഡിലെ സ്ഥാനാർഥിയായിരുന്നു പിന്നീടുള്ള എൽഡിഎഫിന്റെ പ്രതീക്ഷ. എന്നാൽ 557 വോട്ട് നേടിയ പി.വി.റോയി അവിടെ വിജയിച്ചു. സിപിഎം സ്ഥാനാർഥി വി.ടി.ഷാനിന് 442 വോട്ടാണ് നേടാനായത്. അതോടെ പഞ്ചായത്തിലെ ഏക ബിജെപി അംഗമായ കെ.സി.സുരേഷിന് പ്രസിഡന്റ് പദവിയിലേക്കുള്ള വഴി തുറക്കുകയായിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More