ഡല്‍ഹി: സ്ഥിരം അദ്ധ്യക്ഷ/ അദ്ധ്യക്ഷനെ നിശ്ചയിക്കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് കത്തയച്ച നേതാക്കന്മാരുമായി കോണ്‍ഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയാഗാന്ധി കൂടിക്കാഴ്ചക്ക് സന്നദ്ധത അറിയിച്ചു. നാളെ കൂടിക്കാഴ്ച നടത്താനാണ് തീരുമാനം.
കത്തയച്ച 23 നതാക്കളെ വിവിധ ഗ്രൂപ്പുകളായി കാണാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. നാളെ നടക്കുന്ന കൂടിക്കാഴ്ചയില്‍ മുതിര്‍ന്ന നേതാക്കളായ ഗുലാം നബി ആസാദ്, കപില്‍ സിബല്‍, മുകുള്‍ വാസ്നിക്, ആനന്ദ് ശര്‍മ്മ തുടങ്ങിയവരുമായാണ് ചര്‍ച്ച. കര്‍ഷക പ്രക്ഷോഭത്തില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ മുതല്‍ വിവിധ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സംഭവ വികാസങ്ങളും, പാര്‍ട്ടിയുടെ നിലവിലെ സ്ഥിതിയും വരും നാളുകളില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളും കൂടിക്കാഴ്ചയില്‍ നേതാക്കന്മാര് ഉന്നയിക്കുമെന്നാണ് കരുതുന്നത്.
കേരളത്തിലെ തെരഞ്ഞെടുപ്പ് പരാജയം മുന്‍നിര്‍ത്തി നേത്രുത്വമില്ലായ്മയെകുറിച്ച് തങ്ങളുയര്‍ത്തിയ വാദങ്ങല്‍ ശക്തമാക്കാനാണ് കേന്ദ്ര നേതാക്കളുടെ തീരുമാനം എന്നാണ് റിപ്പോര്‍ട്ട്. ദേശീയ തലത്തിലും, സംസ്ഥാന തലങ്ങളിലും ശക്തമായ നേതൃത്വനിരയെ കണ്ടെത്തണമെന്നും അല്ലാതെ പാര്‍ട്ടിക്ക് മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും സോണിയാഗാന്ധിയെ ധരിപ്പിക്കാനാണ് കൂടിക്കാഴ്ചയില്‍ നേതാക്കന്മാര് ശ്രമിക്കുക.
എല്ലാറ്റിനുമുപരി പ്രാദേശിക നേതൃത്വങ്ങള്‍ക്ക് ഹൈക്കമാണ്ട് അപ്രാപ്യമാകരുതെന്ന അപേക്ഷയാണ് നേതാക്കള്‍ക്കുള്ളത്. പാര്‍ട്ടിയുടെ ഉന്നത നേതൃത്വത്തില്‍ നിന്ന് നേരെത്തെയുണ്ടായ ഇത്തരം അലംഭാവങ്ങള്‍ പാര്‍ട്ടിക്ക് വലിയ ക്ഷീണം സംഭവിപ്പിച്ചിട്ടുണ്ടെന്നും ഗുലാം നബി ആസാദ്, കപില്‍ സിബല്‍ തുടങ്ങിയ നേതാക്കള്‍ നേരെത്തെ അഭിപ്രായപ്പെട്ടിരുന്നു.